സാരിയിൽ സുന്ദരിയായി നടി ശ്രദ്ധ ദാസ്… സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവയ്ച്ചു തരം…

തെലുങ്ക് ഭാഷ ചിത്രങ്ങളിലൂടെ ശോഭിച്ച നടിയാണ് ശ്രദ്ധ ദാസ് . അഭിനേത്രി എന്നതിന് പുറമെ മോഡൽ, ഗായിക എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച താര സുന്ദരിയാണ് ശ്രദ്ധ. തെലുങ്കിലാണ് താരം ശോഭിച്ചത് എങ്കിലും ഹിന്ദി, കന്നഡ , ബംഗാളി മലയാളം തുടങ്ങി ഭാഷ ചിത്രങ്ങളിലും ശ്രദ്ധ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ൽ വിനയന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന മലയാള ചിത്രത്തിലാണ് ശ്രദ്ധ വേഷമിട്ടത്.മഹാരാഷ്ട്രയിലെ മുംബൈയിലാണ് ശ്രദ്ധ ജനിച്ചത്. 2008 മുതലാണ് ശ്രദ്ധ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തെലുങ്കിലാണ് താരം അരങ്ങേറ്റം കുറിച്ചത്, പിന്നീട് അഭിനയ രംഗത്ത് ശോഭിച്ച താരം ഹിന്ദി, കന്നഡ മലയാളം ഭാഷ ചിത്രങ്ങളിൽ നിന്നും അവസരങ്ങൾ സ്വീകരിച്ചു. ശ്രദ്ധ വേഷമിടുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അർത്ഥം . ഒരു റൊമാന്റിക് ഹൊറർ പാറ്റേണിലാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ഒരു സൈകാട്രിക് ഇൻവസ്റ്റിഗേറ്ററുടെ റോളിൽ ആണ് ശ്രദ്ധ എത്തുന്നത് . തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും ഈ ചിത്രം പുറത്തിറങ്ങും.മലയാളി പ്രേക്ഷകർക്ക് ശ്രദ്ധ എന്ന താരം സുപരിചിതയായത് ആര്യ 2 വിന്റെ മലയാളം പതിപ്പ് എത്തിയപ്പോഴാണ് . എന്നാൽ താരം മലയാളത്തിൽ വേഷമിട്ട ഡ്രാക്കുള 2012 എന്ന ചിത്രമാകട്ടെ പ്രേക്ഷക ശ്രദ്ധ നേടാതെയും പോയി. ഒട്ടേറെ ഭാഷകളിൽ അഭിനയിച്ചത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിനാൽ തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ വേഗമാണ് വൈറലായി മാറുന്നത്. കൂടുതലും ഹോട്ട് ലുക്കിലും ഗ്ലാമറസ് ലുക്കിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്.ഇപ്പോഴിതാ പുതിയൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. തന്റെ ഇസ്റ്റഗ്രാം പേജിൽ ശ്രദ്ധ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. സാരിയിൽ അതീവ ഗ്ലാമറസ് ആയാണ് താരം എത്തിയിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ആവണി പ്രതാപ് ഗംബർ ആണ് . ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് മുസ്കാൻ ഖാൻ ആണ്. ഹൗസ് ഓഫ് ദീപ്തിയുടേതാണ് കോസ്റ്റ്യൂം. ശ്രദ്ധയുടെ ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഏകാൻഷ് കത്യാർ ആണ്. നിരവധി ആരാധകരാണ് ശ്രദ്ധയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. സാരി ക്വീൻ എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.