കാത്തയായി തിളകി നടി മാധുരി.. സോഷ്യൽ മീഡിയയിൽ ലോക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് തരം…..

എം പദ്മകുമാറിന്റെ സംവിധാന മികവിൽ ജോജു ജോർജിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജോസഫ് . ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മാധുരി. അഭിനയ മികവ് കൊണ്ടും ഭംഗി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി, ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻ ലാൽ ചിത്രത്തിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അൽ മല്ലു എന്ന ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രത്തിൽ പിന്നണി ഗായികയായും ഈ താരം അരങ്ങേറ്റം കുറിച്ചു. മാധുരി തന്നെയായിരുന്നു ആ ഗാനരംഗത്ത് അഭിനയിച്ചതും .

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാധുരി ഗ്ലാമർ വേഷങ്ങളിലും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ് . മാധുരിയുടെ പുത്തൻ ചിത്രം വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആണ്. ഈ അടുത്ത് റിലീസ് ചെയ്ത ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാധുരി.

ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ കാമുകിയായ കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചിരിക്കുന്നത്. മാധുരി ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്തത് ചിത്രത്തിലെ കാത്ത എന്ന കഥാപാത്രമായുള്ള തന്റെ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോസ് ആണ് . കായംകുളം കൊച്ചുണ്ണിയായി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയാണ് ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ നടൻ സിജു വിൽസൻ ആണ് ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ ചരിത്ര നായകന്റെ കഥ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിച്ചത്. നിർമ്മാതാവായ അദ്ദേഹവും ഈ ചിത്രത്തിൽ ഒരു പ്രധാന സഹ വേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ കായദു ലോഹർ, ദീപ്തി സതി, പൂനം ബജ്വ, അനൂപ് മേനോൻ, കൃഷ്ണ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഇന്ദ്രൻസ്, സെന്തിൽ കുമാർ, മണികണ്ഠൻ ആചാരി, രാഘവൻ, സുദേവ് നായർ, സുനിൽ സുഗദ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.