ആരാധകരെ പേടിപ്പിക്കാൻ സണ്ണി ലിയോൺ..! തമിൾ ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ കാണാം…!

ഓ മൈ ഗോസ്റ്റ് എന്ന ഏറ്റവും പുത്തൻ തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കൊണ്ടിരിക്കുന്നത് ഓ മൈ ഗോസ്റ്റിന്റെ ടീസർ വീഡിയോ ആണ്. ഒരു ഹൊറർ കോമഡി പാറ്റേണിൽ ആണ് സംവിധായകൻ ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സണ്ണി ലിയോണിയുടെ ഗ്ലാമർ പ്രദർശനം തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ് എന്ന് തന്നെ പറയാം. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് താരസുന്ദരി സണ്ണി ലിയോണി ഈ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സണ്ണി ലിയോണിയുടെ ഗ്ലാമർ ലുക്കാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത് എങ്കിലും താരം ഈ ചിത്രത്തിൽ ഗ്ലാമർ പ്രദർശനത്തിന് പുറമെ, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കാഴ്ച വയ്ക്കുന്നുണ്ട്. ഈ ചിത്രത്തിൽ സണ്ണി ലിയോണിയെ കൂടാതെ സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും മറ്റ് പ്രധാന സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആർ യുവാൻ ആണ് . ഈ ചിത്രം ഒരുക്കിയിരിക്കുന്നത് വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് , വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ് എന്നിവ ചേർന്നാണ്. കെ ശശികുമാർ , ഡി വീരശക്തി എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതക്കൾ .

ജാവേദ് റിയാസ് ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയപ്പോൾ പശ്‌ചാത്തല സംഗീതമൊരുക്കിയത് ധരൻ കുമാർ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദീപക് ഡി മേനോൻ ആണ് . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അരുൾ ഇ സിദ്ധാർഥാണ് . വോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ ടീസർ വീഡിയോ റിലീസ് ചെയ്തത്. പുറത്തിറങ്ങി ഇതിനോടകം തന്നെ ഏഴ് ലക്ഷത്തോളം കാഴ്‌ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഇപ്പോൾ ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഭാഷ ചിത്രങ്ങളിലും വേഷമിട്ടു കൊണ്ടിരിക്കുന്ന സണ്ണി ലിയോണി എന്ന ഗ്ലാമർ താരം ഇന്ത്യൻ സിനിമയിലെ ഉയർന്ന താരമൂല്യമുള്ള ഒരു നടി കൂടിയാണ്. സണ്ണി ലിയോണി ഇതിനു മുൻപും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാൽ താരത്തിന് അവിടെ തമിഴിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. സണ്ണി ലിയോൺ ഒരു കനേഡിയൻ മോഡലായിരുന്നു. താരം അഭിനയരംഗത്ത് സജീവമായത് തന്റെ 38 ആം വയസ്സ് മുതലാണ് . താരം മലയാളത്തിൽ വേഷമിട്ടത് മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലാണ്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഐറ്റം ഡാൻസറായാണ് സണ്ണി ലിയോണി വേഷമിട്ടത്.