പ്രേക്ഷക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! വീഡിയോ സോങ്ങ് കാണാം..

തിരുവോണദിനത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസണിനെ നായകനായി വിനയൻ അണിയിച്ചൊരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയാണ് വിനയൻ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. കറുമ്പൻ ഇന്നിങ്ങ് വരുമോ എന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് ഗാനചയിതാവ്. എം ജയചന്ദ്രൻ ആണ് ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത്. ഈ ഗാനം മനോഹരമായി പാടിയത് നാരായണി ഗോപൻ , നിഖിൽ രാജ് എന്നിവരാണ് . ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് കയദു ലോഹർ എന്ന അന്യഭാഷ താരവും സെന്തിൽ കൃഷ്ണയുമാണ് .

പൂനെ മോഡലും മറാത്തി , കന്നഡ ഭാഷാ ചിത്രങ്ങളിലെ നടിയുമായ കയദുവിന്റെ ആദ്യ മലയാള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് മാറു മറക്കൽ സമര നായിക നങ്ങേലി എന്ന കഥാപാത്രത്തെയാണ്. ഈ ഗാനരംഗത്തിൽ ഏറെ ശ്രദ്ധ നേടുന്നതും കയദുവിന്റെ പ്രകടനം തന്നെയാണ്. ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ മലയാളത്തിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് താരം.