സൈമ അവാർഡ് വേദിയിൽ ഗ്ലാമറസ്സായി നടി മാളവിക മേനോൻ…

നടി മാളവിക മേനോൻ സിനിമയിൽ സജീവമായി അഭിനയിക്കുന്നത് 2012 മുതൽക്കാണ് . ചെറിയ പ്രായത്തിൽ നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്ന മാളവിക കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒട്ടേറെ സിനിമകളിൽ മകൾ വേഷത്തിലും സഹനടി വേഷത്തിലും എല്ലാം തിളങ്ങിയിട്ടുണ്ട്. മാളവിക ആദ്യമായി അഭിനയിക്കുന്നത് നിദ്ര എന്ന ചിത്രത്തിലാണ്. അതിന് ശേഷം ഹീറോയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി മാളവിക അഭിനയിച്ചു.

ലഭിക്കുന്നത് വളരെ ചെറിയ റോളുകൾ ആണെങ്കിൽ കൂടിയും സിനിമയിൽ അത് അവതരിപ്പിക്കാൻ താരം ഒട്ടും മടി കാണിക്കാറില്ല. ഈ വർഷം ഇറങ്ങിയ പല വമ്പൻ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്താണെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തില ലറ്റിക്കുന്നത് ഒന്നോ രണ്ടോ സീനുകൾ ആണെങ്കിൽ കൂടിയും മാളവിക ആ അവസരം സ്വീകരിക്കാറുണ്. നായിക നടിമാരായി ഒന്നോ രണ്ടോ ചിത്രങ്ങളിൽ അഭിനയിച്ചാൽ പിന്നീട് ഇത്തരം ചെറിയ റോളുകളിൽ അഭിനയിക്കാതെ വിട്ടു നിൽക്കുന്നവരാണ് പല നടിമാരും.

അവരിൽ നിന്നും മാളവിക വ്യത്യസ്തയാകുന്നതും ഇതേ കാരണമാണ്. മാളവിക ഈ വർഷം റീലീസ് ചെയ്ത ആറ് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മാളവിക ഈ വർഷം അഭിനയിച്ചതിൽ കൂടുതലും സൂപ്പർ സ്റ്റാറുകളുടെ സിനിമകളിലാണ് . ഇരുപത്തിനാല് വയസ്സിനിടയിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത് വരും വർഷങ്ങളിൽ മാളവിക തെന്നിന്ത്യയിൽ ഒട്ടാകെ സജീവമാകും എന്നാണ് .മാളവിക തമിഴിലും തെലുങ്കിലും ചില സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് സൈമ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള മാളവികയുടെ ലുക്കാണ് . മാളവിക ചടങ്ങിൽ എത്തിയത് കറുപ്പ് സാരിയിൽ അതിസുന്ദരിയായിട്ടാണ് . മാളവിക ധരിച്ചിരിക്കുന്നത് വൈ-ലp ഡിസൈൻസിന്റെ സാരിയാണ് . ചിത്രങ്ങൾ എടുക്കുകയും താരത്തെ മേക്കപ്പ് ചെയ്യുകയും ചെയ്തിരിക്കുന്നത് രസ്നയാണ്.