ബ്ലൂ കളർ സാരിയിൽ ഗ്ലാമറസായി നടിയും ബിഗ് ബോസ് താരവുമായ രമ്യ പണിക്കർ…

ഓണം ആഘോഷം ആരംഭിച്ചപ്പോൾ താരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ പങ്കുവച്ചും റീൽസ് വീഡിയോസ് പോസ്റ്റ് ചെയ്തും തങ്ങളുടെ ഓണാശംസകൾ അറിയിക്കുകയാണ് താരങ്ങൾ . നിരവധി താരങ്ങൾ ഇതിനോടകം തങ്ങളുടെ ഓണം സ്പെഷ്യൽ ചിത്രങ്ങളും വീഡിയോസും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു ഓണം സ്പെഷ്യൽ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി രമ്യ പണിക്കർ .

നിങ്ങൾക്ക് അതിമനോഹരവും അനുഗ്രഹീതവുമായ ഒരു ഓണം ആശംസിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് രമ്യ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്ലൂ കളർ സാരിയിൽ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ ഉണ്ണി മേനോനും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച തിരുവാവണി രാവ് എന്ന ഗാനത്തിനാണ് താരം പോസ് ചെയ്തിരിക്കുന്നത്.

അഭിനേത്രി, മോഡൽ , ഡാൻസർ തുടങ്ങി മേഖലകളിൽ എല്ലാം തന്നെ ശോഭിച്ച താരമാണ് രമ്യ . വളരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്ന രമ്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു ബിഗ് ബോസ്സ് റിയാലിറ്റി ഷോ . മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ബ്രാഹ്മാണ്ഡ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് രമ്യ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഇപ്പോൾ സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്.