സാരിയിൽ ആരാധകരുടെ മനം മയക്കും ലുക്കിൽ നടി അമല പോൾ..! ചിത്രങ്ങൾ കാണാം..

ഒട്ടുമിക്ക നായികമാരുടേയും ഓണം സ്പെഷ്യൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. പ്രാണ എന്നാണ് താരത്തിന്റെ സ്ഥാപനത്തിന്റെ പേര്. ഓണത്തോടനുബന്ധിച്ച് നിരവധി താരങ്ങളായി പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി നടി അമല പോളും പ്രാണയുടെ പുത്തൻ കോസ്റ്റ്യൂം അണിഞ്ഞ് എത്തിയിരിക്കുകയാണ്.

കസവിന്റെ ദാവണിയാണ് താരം ധരിച്ചിരിക്കുന്നത്. അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , ഹാപ്പി ഓണം എന്ന് കുറിച്ചു കൊണ്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അജീഷ് പ്രേം ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അസ്നിയ നസ്രിൻ ആണ്.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ്. തമിഴ് സിനിമ രംഗത്താണ് താരം കൂടുതൽ ശോഭിച്ചത്. അഭിനയ രംഗത്ത് സജീവമായി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം. തമിഴ് സംവിധായകനായ എ. എൽ വിജയ് ആണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ അധികം വൈകാതെ ഇവർ വേർപിരിയുകയും ചെയ്തു. ശേഷവും താരം അഭിനയ രംഗത്ത് സജീവമായി. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം കാഡവർ എന്ന തമിഴ് ചിത്രമാണ്.