ബാഹുബലിയെ വെല്ലാൻ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം.. പൊന്നിയിൻ സെൽവൻ ട്രൈലർ കാണാം..

പ്രശസ്ത സംവിധായകൻ മണി രത്‌നം അണിയിച്ച് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത് അതിശയിപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് എന്നത് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ റിലീസ് എന്നിവ നടന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത്, ഉലകനായകൻ കമൽ ഹാസൻ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സെപ്റ്റംബർ മുപ്പതിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിന് ഒരുക്കുന്നത്. മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറക്കും. തമിഴ്‌നാടിന് വേണ്ടി 1000 വർഷങ്ങൾക്ക് മുൻപ് ചോളന്മാർ നൽകിയ സംഭാവനകളും അവർ തങ്ങളുടെ മണ്ണിന് വേണ്ടി നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. കൽക്കി കൃഷ്ണമൂർത്തിയുടെ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലായ പൊന്നിയിൻ സെൽവനെന്ന അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ആദിത്യ കരികാലൻ എന്ന ചോള സാമ്രാജ്യത്തിന്റെ രാജാവിന്റെ വേഷമാണ് ചിയാൻ വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, കാർത്തി, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, വിക്രം പ്രഭു, പ്രഭു, കിഷോർ, അർജുൻ ചിദംബരം, ശോഭിത, നിഴൽകൾ രവി, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, റഹ്മാൻ, മോഹൻ റാം എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ സംഗീതം ഒരുക്കിയത് എ ആർ റഹ്മാൻ ആണ് . ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മൻ ആണ് . ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് . ഈ ചിത്രം രചിച്ചിരിക്കുന്നത് ഇളങ്കോ കുമാരവേൽ , സംവിധായകൻ മണി ര്തനം എന്നിവർ ചേർന്നാണ് . ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ .