സെറ്റ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് അഹാന..!

താരങ്ങളുടെ മക്കൾ അഭിനയരംഗത്ത് സജീവമാകുന്നത് പതിവാണ് . മലയാളത്തിൽ മിക്ക ഭാഷ ചിത്രങ്ങളിലും കാണുന്ന ഒരു പതിവാണിത്. എന്നാൽ ചില താരങ്ങൾ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷരാകുന്നവരാണ്. ചിലർ അഭിനയ രംഗത്ത് കത്തി കയറുകയും ചെയ്യും. മക്കൾ വഴി ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കളും ഉണ്ട് നമ്മുടെ മലയാള സിനിമയിൽ . അത്തരത്തിൽ തന്റെ കുടുംബത്തെ ഒന്നടങ്കം പ്രേക്ഷകർക്ക് സുപരിചിതയാക്കിയ താരമാണ് നടി അഹാന കൃഷ്ണ .

കൃഷ്ണകുമാർ എന്ന മലയാള നടന്റെ മകളായ അഹാനയുടെ അരങ്ങേറ്റ ചിത്രം അത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് ലഭിച്ച വേഷങ്ങളിൽ താരം ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയും അഭിനയ രംഗത്ത് ശോഭിക്കുകയും ചെയ്തു. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ അഹാന സോഷ്യൽ മീഡിയയിൽ സജീവമാകുകയും തന്റെ മൂന്ന് അനിയത്തിമാരേയും പ്രേക്ഷകർക്കിടയിൽ സുപരിചിതരാക്കി. പിന്നീട് ആ കുടുംബത്തിലെ ഓരോരുത്തർക്കും നിരവധി ആരാധകരും ഉണ്ടായി. പിന്നീട് ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയുന്നതിൽ ഉത്കണ്ഠയുള്ളവരായി പ്രേക്ഷകർ .

ഇപ്പോഴിതാ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റെഡ് ബോർഡറോടു കൂടിയ സെറ്റ് സാരി ധരിച്ച് സിംപിൾ മേക്കപ്പുമായി എത്തിയിരിക്കുകയാണ്. റെഡ് കളറോടു കൂടിയ താരത്തിന്റെ ബ്ലൗസും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സാരിക്ക് ചേരും പോലെ ചുവന്ന മുളകുകൾ വരിയായി വിരിച്ചതിനിടയിലാണ് താരം ഇരിക്കുന്നത്.

സ്‌റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അഫ്ഷീൻ ഷാജഹാൻ ആണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആന്റണിയാണ്. മനേഖാ മുരളിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അഹാനയുടെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.