പതിനാറ് വർഷത്തിനു ശേഷം ബിജു മേനോനുമൊത്ത് ഒരു ചിത്രം..! ഒരു തെക്കൻ തല്ല് കേസ്.. മനസ്സ് തുറന്ന് പത്മപ്രിയ..

മലയാള സിനിമയിലെ ശ്രദ്ധേയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജി.ആർ. ഇന്ദുഗോപൻ രചിച്ച പുസ്തകത്തെ ആസ്പദമാക്കി രാജേഷ് പിന്നാടന്റെ രചനയിൽ ഒരുങ്ങിയ ഈ ചിത്രം നവാഗതനായ ശ്രീജിത്ത് എൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . ഓണം റിലീസായി ഈ വരുന്ന സെപ്റ്റംബർ എട്ടിന് ആണ് ഈ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കേന്ദ്ര കഥാപാത്രമായ ബിജു മേനോനോടൊപ്പം ഇതിലെ നായികയായി വേഷമിടുന്നത് നടി പദ്മപ്രിയയാണ്. പദ്മപ്രിയ ഒരിടവേളക്ക് ശേഷമാണു മലയാള സിനിമയിൽ വേഷമിടുന്നത്. മാത്രമല്ല ഈ നടി ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇരുപതു വർഷങ്ങൾക്കു ശേഷമാണ് . ബിജു മേനോനും പദ്മപ്രിയയും ഒന്നിച്ച് എത്തിയത് മോഹൻലാൽ നായകനായ എത്തിയ വടക്കുംനാഥൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് .

ബിജു മേനോന് നന്ദി പറയുന്ന നടി പത്മപ്രിയ തന്റെ വാക്കുകളിൽ ഇതു കൂടെ കൂട്ടി ചേർത്തു ; ബിജു മേനോന്റെ കൂടെ ആദ്യമായാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത് എന്നും, ഇത്രയും നല്ല സഹതാരത്തെ കിട്ടുക എന്നത് ഭാഗ്യമാണ് എന്നും . പദ്മപ്രിയ ഈ വാക്കുകൾ പറഞ്ഞത് തിരുവനന്തപുരം ലുലു മാളിൽ ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ്. ആദ്യം മുതൽ അവസാനം വരെ പ്രധാന്യമുള്ള തന്റെ കഥാപാത്രത്തിന്റെ പേര് രുഗ്മിണി എന്നാണ് എന്നും താരം പറഞ്ഞു.

ഏറെ നാളായി സിനിമകളിൽ അഭിനയിച്ചിട്ട് എന്നും , അതുകൊണ്ട് തന്നെ മികച്ച അനുഭവമാണ് ഈ ചിത്രം സമ്മാനിച്ചതെന്നും പദ്മപ്രിയ കൂട്ടി ചേർത്തു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെയും ന്യൂ സൂര്യ ഫിലിംസിന്റെയും ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ഒപ്പം സുനിൽ എ കെയും ചേർന്നാണ്. റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.