ഭീഷ്മയിലെ ആലീസ് അല്ലേ ഇത്..! ചുവപ്പ് സാരിയിൽ സുന്ദരിയായി താരം..

അനസൂയ ഭരദ്വജ് എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് 2022 ൽ പുറത്തിറങ്ങിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെയാണ്. അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് അനസൂയ വേഷമിട്ടത്. ചിത്രത്തിൽ ആലീസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തെലുങ്ക് താരമായ അനസൂയ ആദ്യമായി വേഷമിട്ട മലയാള ചിത്രമാണ് ഭീഷ്മ പർവം. അല്ലു അർജുനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പുഷ്പയിലും അനസൂയ വേഷമിട്ടിട്ടുണ്ട്.

2003 ൽ തന്റെ കരിയർ ആരംഭിച്ച അനസൂയ സപ്പോർട്ടിംഗ് റോളുകളിലാണ് പ്രത്യക്ഷപ്പെട്ടിരുന്ന് . താരം ശ്രദ്ധിക്കപ്പെടുന്നത് 2016 ൽ പുറത്തിറങ്ങിയ ക്ഷണം എന്ന ചിത്രത്തിലൂടെയാണ്. അതിന് ശേഷം യാത്ര, രംഗസ്ഥലം, എഫ് ടു : ഫൺ ആൻഡ് ഫ്രസ്ട്രേഷൻ തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിലെ സജീവ താരമായ അനസൂയ തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത അനസൂയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പീച്ച് കളർ സാരി ധരിച്ച് മുല്ലപ്പൂ ചൂടി അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടിരിക്കുന്നത്.

നിങ്ങളുടെ സ്പന്ദനങ്ങൾക്കായി ആളുകൾ കൊതിക്കുന്ന മനോഹരമായ ആത്മാവായിരിക്കുക എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൃഷ്ണ തേജയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അനസൂയയുടെ നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.