സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമറസായി യുവ താരം ഗോപിക രമേഷ്..!

സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളെ പോലെ തന്നെ ചെറിയ വേഷങ്ങളിൽ എത്തുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാറുണ്ട്. ചെറുവേഷങ്ങൾ ആണെങ്കിലും അത് മനോഹരമായി അവതരിപ്പിച്ച് കൈയ്യടി നേടാനും പ്രേക്ഷക പ്രശംസ നേടാനും കഴിവുള്ള നിരവധി താരങ്ങളാണ് ഇന്ന് മലയാള സിനിമയിലുള്ളത്. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങി കോടികൾ വാരി കൂടിയ ഒരു മലയാള സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ.

50 കോടി നേടിയ ഈ സിനിമയിൽ സൂപ്പർസ്റ്റാറുകളോ മറ്റ് യൂത്ത് സ്റ്റാറുകളോ ഒന്നും തന്നെ ഇല്ലായിരുന്നു. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് മാത്യു തോമസും അനശ്വര രാജനുമായിരുന്നു . ഇവരെപ്പോലെ തന്നെ നിരവധി പുതുമുഖ താരങ്ങളും ഈ സിനിമയിലുണ്ടായിരുന്നു. ചിത്രത്തിൽ മാത്യു തോമസിന്റെ ജയ്സൺ എന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന സ്കൂളിലെ വിദ്യാർത്ഥിനി കഥാപാത്രമായിരുന്നു സ്റ്റെഫി.

സ്കൂളിൽ ജയ്‌സന്റെ ജൂനിയറായി എത്തുന്ന സ്റ്റെഫിയുമായി ജയ്സൻ പ്രണയത്തിലാവുന്നതും തുടർന്ന് ഇവർ തമ്മിൽ പിരിയുന്നതുമെല്ലാം നമ്മൾ സിനിമയിൽ കണ്ടതാണ്. പുതുമുഖമായ ഗോപിക രമേശ് ആയിരുന്നു അതിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് . ആദ്യ സിനിമയാണെന്ന ഭയം ഒന്നു കൂടാതെ ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ഗോപിക കാഴ്ചവച്ചത്.

ഗോപിക ഈ ചിത്രത്തിന് പുറമെ ഫോർ, വാങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സിനിമയിൽ നായികയായി ഗോപിക തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഗോപികയുടെ ഒരു ഗ്ലാമറസ് മേക്കോവർ ഷൂട്ട് ചിത്രങ്ങളാണ് . പൊളി ലുക്കിൽ എത്തിയ ഗോപികയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് ആണ്.