സാരിയിലെ അത്തപ്പൂക്കളം ഡിസൈൻ .. ചിത്രങ്ങൾ പങ്കുവച്ച് നടി കൃഷ്ണ പ്രഭ..!

ഒരു പൊന്നോണം കൂടി വന്നെത്തിയിരിക്കുകയാണ്. അണിഞ്ഞൊരുങ്ങലിന്റെ കൂടി ആഘോഷമാണ് ഓണം എന്ന് പറയാറുണ്ട്. അത് വെറുതെയല്ല , മറ്റ് ഏത് ആഘോഷത്തേക്കാളും കൂടുതൽ മലയാളികൾക്ക് പ്രിയം ഓണമാണ് . വസ്ത്രധാരണത്തിൽ വരെ ആ കേരളീയ തനിമ മലയാളികൾ പിന്തുടരും . സോഷ്യൽ മീഡിയ മനുഷ്യ ജീവിതത്തിൽ വലിയ സ്ഥാനം നേടിയതോടെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂടിയിരിക്കുകയാണ് എന്ന് തന്നെ പറയാം. പല താരങ്ങളും ഓണത്തെ വരവേറ്റു കൊണ്ടുള്ള ഫോട്ടോ ഷൂട്ടുകളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തുടങ്ങി .

ഇപ്പോഴിതാ നടി കൃഷ്ണ പ്രഭയുടെ ഓണം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . കേരളീയ സാരിയിലും സെറ്റ് മുണ്ടിലും പട്ടുപാവാട ധരിച്ചും താരങ്ങൾ എത്താറുണ്ട് . എന്നാൽ ആരും ഒന്ന് നോക്കി പോകുന്ന സ്പെഷ്യൽ കേരളീയ സാരി ധരിച്ച് എത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ . ഓണത്തിന് ഏറ്റവും സ്പെഷ്യൽ പൂക്കളം തന്നെയാണ് . കൃഷ്ണ പ്രഭ ഇതാ പൂക്കളത്തിന്റെ ഡിസൈനുമായി ഒരു കസവ് സാരി ധരിച്ചാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

അത്തപ്പൂക്കളം ഡിസൈൻ എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്. സജാവത് ഡിസൈൻ ഹബിന്റേതാണ് കോസ്റ്റ്യും . ഒട്ടേറെ ആരാധകരാണ് കൃഷ്ണ പ്രഭയുടെ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നതും കമന്റ് ചെയ്തിരിക്കുന്നതും.