ബാഹുബലിയിലെ നൃത്തത്തെ ഓർമിപ്പിക്കുന്ന തരത്തിൽ വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ മനോഹര വീഡിയോ സോങ്ങ്..!

സെപ്റ്റംബർ എട്ട് ഓണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചരിത്ര ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . യുവ താരം സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മയിൽ പീലി ഇളകുന്നു കണ്ണാ …. എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. രാജസദസിൽ നൃത്തം വയ്ക്കുന്ന ഒരു പറ്റം നർത്തകരെയാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്.

നടി ദീപ്തി സതിയാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ മനോഹര നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. റഫീഖ് അഹമ്മദ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . മൃദുല വാര്യർ, കെ എസ് ഹരിശങ്കർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വിനയൻ അണിയിച്ചൊരുക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ , ഗാനം എന്നിവ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുദേവ് നായർ, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, പൂനം ബജ്വ, ഗോകുലം ഗോപാലൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.