സാരിയിൽ ക്യൂട്ടായി പ്രിയ താരം ഭാവന..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് ശോഭിക്കാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. സഹനടിയായി അഭിനയ ജീവിതം ആരംഭിച്ച താരം ഒട്ടും വൈകാതെ തന്നെ നായിക നിരയിലേക്ക് ഉയർന്നു . ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് . പിന്നീട് നിരവധി നായിക വേഷങ്ങളാണ് താരത്തെ തേടിയെത്തിയത് . മലയാളത്തിൽ മാത്രമായിരുന്നില്ല താരം അന്യഭാഷ ചിത്രങ്ങളിലേക്കും വളരെ വേഗം തന്നെ ചേകേറി . തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിൽ നായികയായി തന്നെ ഭാവന ശോഭിച്ചു.

അഭിനയരംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു ഭാവന വിവാഹിതയായത്. 2018 ൽ വിവാഹിതയായ താരം താൽക്കാലികമായി മലയാള സിനിമയിൽ നിന്ന് വിടവാങ്ങി . എന്നാൽ അതേ സമയം കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമ ലോകത്തേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട് ഭാവന . മലയാളത്തിൽ സജീവമല്ലാതിരുന്നത് കൊണ്ട് താരത്തിന്റെ വിശേഷങ്ങൾ മലയാളി പ്രേക്ഷകർ അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് .

ഇപ്പോഴിതാ ഭാവന തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബ്ലൂ കളർ പട്ട് സാരി ധരിച്ച് അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ . നടി ആര്യ ബഡായി സമ്മാനിച്ചതാണ് താരത്തിന്റെ സാരി . നന്ദി ആര്യ ഈ മനോഹര സമ്മാനത്തിന് എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിരുന്നത് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശബരിനാഥ് ആണ്. അക്ഷയ് കുമാർ ആണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.