ഉദ്ഘാടന വേദിയിൽ പിന്നെയും ഗ്ലാമറസായി നടി ഹണീ റോസ്..!

മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയ ആയ ഹണി റോസ് ഈ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചക്ക് പങ്കെടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഒരു തമിഴ് നാട് സ്വദേശി ആയ തന്റെ ഒരു കടുത്ത ആരാധകൻ തന്റെ പേരിൽ ഒരു അമ്പലം പണിതു എന്നാണ് ആ ചർച്ചയിൽ ഹണി പറഞ്ഞത് . ഇത് പറഞ്ഞതിനേ തുടർന്ന് നിരവധി ട്രോളുകളും ഗോസിപ്പുകളും നേരിടേണ്ടി വന്നു താരത്തിന് . താരത്തിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വളരെ വലിയ എഫക്ട് തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ പറയാതിരിക്കാൻ വയ്യ , ഇക്കാര്യങ്ങൾ സത്യം ആണെന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങൾ എന്ന് ഹണി റോസിന്റെ ആരാധകർ അറിഞ്ഞിരിക്കേണ്ട ഒരു വാസ്തവമാണ്.

ആ രീതിയിലുള്ള കാഴ്ച്ച ആണ് സമൂഹ മാധ്യമങ്ങളിൽ കണ്ടു വരുന്നത്. എവിടെ നോക്കിയാലും ഹണി റോസ് മയം തന്നെയാണ് കുറച്ചു നാളുകളായി എന്ന് വേണം പറയുവാൻ. താരം ഇപ്പോൾ പൊതു ചടങ്ങുകളിലും ഉദ്ഘാടന വേദികളിലും മിന്നി തിളങ്ങുകയാണ്. പല വേദികളിലും ഇതിനോടകം തന്നെ താരം കൈയടി വാങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് താരം തന്നെയാണെന്ന് പറയാം.

താരത്തിന്റെ ഇത്തരം മിന്നും പ്രകടനങ്ങൾക്കിടയിൽ ഇപ്പോൾ ഇതാ ഒന്ന് കൂടെ ലഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ചാലക്കുടിയിലെ ജനമിത്ര ജുവൽസിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോസും. താരം ആ ചടങ്ങിൽ എത്തിയത് നീല സാരിയിൽ ആണ്. തന്റെ ആരാധകരെ ത്രസിപ്പിക്കുന്ന അത്യുഗ്രൻ ലുക്കിലാണ് താരം എത്തിയത്.

താരത്തെ പല ആരാധകരും വിശേഷിപ്പിക്കുന്നത് മലയാളത്തിലെ സണ്ണി ലിയോൺ എന്നാണ്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ ഒരാൾ ഇത് കമന്റ്‌ ചെയ്തു പറഞ്ഞിരുന്നു. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് ഹണി റോസ് കൂടിയേ തീരു എന്ന മട്ടിലാണ്. നിരവധി ആരാധകരാണ് ഹണി റോസിന് ഉള്ളത്. അത് കൊണ്ട് തന്നെ താരത്തിന്റെ ഓരോ പോസ്റ്റും വളരെ വേഗം വൈറലായി മാറും.