സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി പൊന്മുട്ടയിലെ ഹരിത പാറോക്കോട്..!

ഒരുപാട് താരങ്ങൾ ഇന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ളത് യൂട്യൂബിലെ വെബ് സീരീസുകളിലൂടെയാണ്. വെബ് സീരീസുകളിലൂടെയാണ് കരിക്ക് പോലെയുള്ള വീഡിയോ പ്രൊഡക്ഷൻ കമ്പനി വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയത് . വെബ് സീരീസുകൾ മലയാളികൾക്ക് അധികം പരിചിതമായ ഒരു കാര്യമല്ലായിരുന്നു . പിന്നീട് മലയാളികൾ ഇംഗ്ലീഷും മറ്റു ഭാഷകളിൽ ഇറങ്ങുന്ന സീരീസുകളുമൊക്കെ കണ്ടു തുടങ്ങിയിരുന്നു.

വെബ് സീരീസുകളിലൂടെ കരിക്കിനെ പോലെ തന്നെ ശ്രദ്ധനേടിയ മറ്റൊരു ചാനലാണ് പൊന്മുട്ട. ഇവർ കൂടുതലായി ഇറക്കിയിട്ടുള്ളത് കോമഡി സീരീസുകളാണ്. മലയാളികൾക്ക് പൊന്മുട്ടയിലെ വീഡിയോയിലൂടെ സുപരിചിതയായി മാറിയ താരമാണ് നടി ഹരിത പാറോക്കോട്. അതിന് മുമ്പ് ചെറിയ ചെറിയ റോളുകളിൽ ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളുകൂടിയാണ് ഹരിത . എങ്കിലും പൊന്മുട്ടയിലൂടെയാണ് താരം പ്രിയങ്കരിയായി മാറിയത് .

മലയാള സിനിമയായ 100 ഡിഗ്രി സെൽഷ്യസിലും , കുറൈ ഒൻട്രുമില്ലൈ എന്ന തമിഴ് ചിത്രത്തിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മോഡലിംഗ് രംഗത്തേയും വളരെ സജീവ താരമാണ് ഹരിത. ഹരിത ഇപ്പോൾ പൊന്മുട്ടയിൽ നിന്ന് മാറി കെമി എന്ന യൂട്യൂബ് ചാനലിന്റെ വെബ് സീരീസുകളിലാണ് അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും ചെറിയ വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട് ഹരിത.

ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഹരിത . ഇപ്പോഴിതാ താരം ഹോട്ടി ലുക്കിൽ ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. “സൺ‌ഡേ.. പൂൾ ഡേ” എന്ന് കുറിച്ചു കൊണ്ടാണ് ഹരിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രങ്ങൾക്ക് താഴെ പൂൾ ഗേൾ, ഹോട്ടി, ബ്യൂട്ടി തുടങ്ങിയ ആരാധകരുടെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.