ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി മാനസ രാധാകൃഷ്ണൻ..! ചിത്രങ്ങൾ കാണാം..

2016 മുതലാണ് നടി മാനസ രാധാകൃഷ്ണൻ അഭിനയ രംഗത്ത് സജീവമാകുന്നത് . എന്നാൽ 2008 മുതൽ ബാലതാരമായി മാനസ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലാണ് താരം ആദ്യമായി വേഷമിടുന്നത്. ടിയാൻ , ചിൽഡ്രൻസ് പാർക്ക് തുടങ്ങി ചിത്രങ്ങളാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

2022 ൽ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം 21 ഗ്രാംസിൽ ഒരു ശ്രദ്ധേയ വേഷം മാനസ കൈകാര്യം ചെയ്തിരുന്നു. തിയറ്ററുകൾ കീഴടക്കിയ സുരേഷ് ഗോപി ചിത്രം പാപ്പനിൽ പ്രധാന വേഷത്തിൽ മാനസ എത്തിയിരുന്നു . നടി ആശ ശരത്തിന്റെ ബാല്യ കാലമാണ് ചിത്രത്തിൽ മാനസ അവതരിപ്പിച്ചത്. ബെനിറ്റ ഐസക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാനസ എത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഓണം വന്നേ എന്ന് കുറിച്ച് കൊണ്ടാണ് മാനസ തന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. കസവിന്റെ പാവടയും ബ്ലൗസും ധരിച്ച് മലയാള തനിമയിൽ എത്തിയിരിക്കുകയാണ് താരം. ചകിത ഡിസൈൻസിന്റേതാണ് താരത്തിന്റെ വസ്ത്രം. മീര മാക്സ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരക്കുന്നത്.

മാനസയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശാന്ത് കെ പ്രസാദ് ആണ് . നിരവധി ആരാധകരാണ് മാനസയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. താരത്തിന്റെ ക്യൂട്ട്നെസ്സിനെ കുറിച്ചാണ് കൂടുതൽ കമന്റ്സും .