ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മഡോണ സെബാസ്റ്റ്യൻ..!

മലയാള സിനിമ രംഗത്തേക്ക് വളരെ യാദർശ്ചികമായി എത്തിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന ചിത്രത്തിലാണ് താരം ആദ്യമായി വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധായകനായ അൽഫോൺസ് പുത്രൻ ടെലിവിഷൻ പ്രോഗ്രാമുകളിൽ പാടിക്കൊണ്ടിരുന്ന ഗായിക മഡോണയെ ശ്രദ്ധിക്കുകയും തന്റെ സിനിമയുടെ ഓഡിഷനിലേക്ക് പങ്കെടുക്കാൻ ക്ഷണിക്കുകയുമായിരുന്നു. തുടർന്നാണ് മഡോണ എന്ന താരം പ്രേമം സിനിമയുടെ ഭാഗമാകുന്നത്.

മൂന്ന് നായികമാർ ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. മൂന്നിൽ ഒരാളായി എത്തിയത് കൊണ്ട് പിന്നീട് അവസരങ്ങൾ വരില്ലെന്ന് വിചാരിച്ചെങ്കിലും ഈ ചിത്രത്തിലെ മൂന്ന് നായികമാരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള മുൻനിര നായികമാരായി മാറുകയാണ് ചെയ്തത്. ചിത്രത്തിലെ മറ്റ് നായികമാർ ആയിരുന്ന അനുപമ പരമേശ്വരനെയും സായി പല്ലവിയെയും പോലെ മഡോണയും ഇന്ന് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന ഒരു താരമാണ്. കന്നഡയിലും ഒരു സിനിമയിൽ മഡോണ അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രിയായി താരം ഇപ്പോൾ തിളങ്ങുകയാണെങ്കിലും തന്റെ കുട്ടികാലം മുതലുള്ള കഴിവ് ഒട്ടും തന്നെ താരത്തെ വിട്ട് പോയിട്ടില്ല. മഡോണ ഒന്ന്, രണ്ട് സിനിമകളിൽ പാടിയിട്ടുണ്ട്. കൂടുതലായും മഡോണ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലും തമിഴിലുമാണ് . കിംഗ് ലിയർ, കാവൻ, പാ പാണ്ടി, ജുങ്ക, ഇബിലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, കൊറ്റിഗോബ്ബ 3, പ്രേമം(തെലുങ്ക്), ശ്യാം സിംഗ് റോയ്, കൊമ്പ് വന്താച്ച് സിങ്കംഡാ എന്നീ ചിത്രങ്ങളിൽ ഇതുവരെ മഡോണ അഭിനയിച്ചിട്ടുണ്ട്.

മിക്ക നടിമാരും ഓണത്തോടനുബന്ധിച്ച് നാടൻ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ നടി മഡോണയും ഹോട്ട് ലുക്കിൽ ട്രഡീഷണൽ വേഷത്തിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. “ഊഷ്മളമായ സീസൺ!! സൗഹൃദം, നിറങ്ങൾ, ചിരി, ഒപ്പം കൂടിച്ചേരൽ.. മനോഹരമായ കാലാവസ്ഥ..”, എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് മഡോണ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസ് എടുത്തത് രാഹുൽ രാജാണ് . ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത് റൈമെസ് ഡിസൈനർ ബൗട്ടിക്കാണ്.