ഹോട്ട് ഗ്ലാമർ ലുക്കിൽ കയാക്കിങ് ഫോട്ടോഷൂട്ടുമായി നടി സാധിക വേണുഗോപാൽ..!

നടി സാധിക വേണുഗോപാൽ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു താരമാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സാധിക തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരം ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാധിക വേണു ഗോപാൽ താരം അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ സ്വീകരിച്ച പേരാണ് സാധിക. ഗ്ലാമറസ് വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒട്ടും മടി കാണിക്കാത്ത താരമാണ് സാധിക. അതിനാൽ തന്നെ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോസും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

സാധിക എന്ന താരം മിനിസ്ക്രീനിൽ സജീവമാകുന്നത് കുക്കറി ഷോയിലൂടെയാണ്. സ്റ്റാർ മാജിക് എന്ന ഷോ താരത്തിന്റെ കരിയറിൽ ലഭിച്ച മികച്ചൊരു അവസരമായിരുന്നു . ഇതിൽ എത്തിയതോടെ പ്രേക്ഷകർക്കിടയിൽ സാധിക വേണുഗോപാൽ എന്ന താരം സുപരിചിതയായി മാറി. എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, ബ്രേക്കിംഗ് ന്യൂസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ മലയാള സിനിമകളിൽ ചെറു റോളുകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായി ചില ഷോർട് ഫിലിമുകളിലും താരം വേഷമിട്ടു.

സാധിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബ്ലൂ കളർ മിനി ഫ്രോക്ക് ധരിച്ച് ബോട്ടിൽ നിൽക്കുന്ന താരത്തെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. താരം ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം സുഹൃത്ത് വൈഗയുടേതാണെന്നും സാധിക മെൻഷൻ ചെയ്തിട്ടുണ്ട്. അഡ്വഞ്ചർ വാട്ടർ സ്പോർട്ട്സ് സെന്റർ ആയ നിവ വാട്ടർ വേയ്സിൽ നിന്നാണ് താരം ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് റോബിൻ തോമസ് ആണ്.