സാരിയിൽ ഗ്ലാമറസായി ബോളിവുഡ് താരം ജാൻവി കപൂർ..! ചിത്രങ്ങൾ കാണാം..

ഏത് ഭാഷയിൽ ആയാലും താരങ്ങളുടെ മക്കൾ അഭിനയ രംഗത്ത് തന്നെ തിളങ്ങുന്നത് പതിവാണ്. അത്തരത്തിൽ അഭിനയ രംഗത്ത് ശോഭിച്ച ബോളിവുഡ് താരമാണ് നടി ജാൻവി കപൂർ . അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റേയും മകളാണ് ജാൻവി. ശ്രീദേവി ബോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ട നടിയാണ് . ബോളിവുഡിൽ വർഷങ്ങൾ ഏറെയാണ് ശ്രീദേവി തിളങ്ങിയത്. ശ്രീദേവി മരണമടഞ്ഞത് 2018 ൽ ആണ് .

ജാൻവി സിനിമരംഗത്തേക്ക് കടന്നു വരുന്നത് 2018 ൽ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് . അതിന് ശേഷം സോയ അക്തറിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിൽ വേഷമിട്ടു. പിന്നീട് ഗൻജൻ സക്സേന : ദ കാർഗിൽ ഗേൾ , റൂഹി തുടങ്ങി സിനിമകളുടേയും ഭാഗമായി . നിലവിൽ ഒട്ടേറെ അവസരങ്ങളാണ് ജാൻവിയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഗുഡ് ലക്ക് ജെറി, മിലി തുടങ്ങിയവ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന താരത്തിന്റെ സിനിമയാണ് ഭവാൾ .

ജാൻവി സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് . ഹോട്ട് ലുക്കിൽ ഉള്ള ഒട്ടേറെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. പതിനഞ്ച് മില്യൺ ഫോളോവേഴ്സ് ഉണ്ട് ജാൻവിയ്ക്ക് ഇൻസ്റ്റഗ്രാമിൽ . അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യാറുണ്ട്.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് . സാരിയിൽ ഹോട്ട് ലുക്കിലാണ് താരത്തെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒട്ടേറെ താരങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റ് നൽകിയിട്ടുള്ളത്.