വിക്രത്തിലെ സന്താനതിൻ്റെ ഭാര്യ തന്നെയല്ലേ ഇത്..! ഹോട്ട് ലുക്കിൽ ശിവാനി നാരായണൻ..

മലയാളത്തിലെ പോലെ തന്നെ തമിഴിലും റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഷോയാണ് ബിഗ് ബോസ് . തമിഴ് ബിഗ് ബോസിന്റെ അവതകരനായി എത്തുന്നത് ഉലകനായകൻ കമൽഹാസനാണ് . ഇതിനോടകം തമിഴിൽ അഞ്ച് സീസണുകളും അവസാനിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് സീസണുകൾക്ക് തമിഴർ മാത്രമല്ല നിരവധി മലയാളി ആരാധകരും ഉണ്ടെന്നതാണ് സത്യം. നടി ശിവാനി നാരായണൻ തമിഴ് ബിഗ് ബോസിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് .

ശിവാനി പങ്കെടുത്തത് ബിഗ് ബോസിന്റെ നാലാമത്തെ സീസണിലാണ് . അതിൽ ശിവാനി ഔട്ടായത് 98-മതെ ദിവസമാണ് . ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷമാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. ശിവാനി തന്റെ കരിയർ ആരംഭിച്ചത് പകൽ നിലാവ് എന്ന സീരിയലിലൂടെയാണ് . ശിവാനി ബിഗ് ബോസിലേക്ക് എത്തുന്നത് രെട്ടൈ റോജ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് .

ബിഗ് ബോസിന് ശേഷം ശിവാനിയ്ക്ക് ബിഗ് സ്ക്രീനിലേക്ക് അവസരവും ലഭിച്ചു. അതും കമൽഹാസന്റെ തന്നെ ചിത്രത്തിൽ . ശിവാനിയ്ക്ക് വിക്രം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ തിളങ്ങാൻ അവസരം ലഭിച്ചു. ചിത്രത്തിലെ മറ്റൊരു നടനായിരുന്നു വിജയ് സേതുപതി , അദ്ദേഹം അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളായിട്ടാണ് ശിവാനി വേഷമിട്ടത്. ശിവാനി അത് കഴിഞ്ഞ് വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയുടേയും ഭാഗമായി.

ഇപ്പോൾ താരത്തിന്റെ മൂന്നോളം തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശിവാനിയുടെ ഏറ്റവും പുതിയ ഹോട്ട് ലുക്ക് ഫോട്ടോസാണ് . ടൈറ്റ് ബനിയനും ഷോർട്സും ധരിച്ച് കിടിലൻ ലുക്കിലാണ് ശിവാനി ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ ആരാധകർ ഈ ഫോട്ടോസ് കണ്ട് ഞെട്ടിയിരിക്കുകയാണ്. ആരാധകർ ചോദിക്കുന്നത് ഇത്രയും ഹോട്ടായിരുന്നോ ശിവാനി എന്നാണ്.