നീല സാരിയിൽ ഗ്ലാമറസായി നടി രമ്യ പണിക്കർ..!ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് വളരെ ചെറിയ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്ത് തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന താരമാണ് നടി രമ്യ പണിക്കർ . ഒമർ ലുലുവിന്റെ സംവിധാന മികവിൽ റീലീസ് ചെയ്ത് കോളേജ് ചിത്രം ചങ്ക്സിലൂടെ ആണ് രമ്യ എന്ന താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കുന്നത്. രമ്യ ഈ ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രമായാണ് വേഷമിട്ടത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ഒരു വേഷമായിരുന്നു ഇത്. അതിന് ശേഷം ഒരു യമണ്ടൻ പ്രേമകഥ, സൺഡേ ഹോളിഡേ , പൊറിഞ്ചു മറിയം ജോസ് , മാസ്റ്റർപീസ്, തുടങ്ങി സിനിമകളിലും രമ്യ വേഷമിട്ടു.

താരത്തിന് പ്രശസ്തി നേടി കൊടുത്തത് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ആണ് . സിനിമയിൽ ചെറു വേഷങ്ങളിൽ തല കാണിച്ച രമ്യ ബിഗ് ബോസ് സീസൺ ത്രീ യിലെ ഒരു മത്സരാർത്ഥിയായി എത്തിയതോടെ നിരവധി ആരാധകരെ സ്വന്തമാക്കി . വൈൽഡ് കാർഡ് എൻട്രി ആയി ബിഗ് ബോസിൽ ഹൗസിൽ എത്തിയ രമ്യ വേഗം തന്നെ ഔട്ട് ആകുകയും ചെയ്തു. എന്നാൽ താരം വീണ്ടും ഷോയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് ഫിനാലെയ്ക്ക് തൊട്ട് മുൻപായാണ് രമ്യ പുറത്താകുന്നത്.

അഭിനേത്രിയായ രമ്യ നൃത്തത്തിലും മോഡലിംഗിലും തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ സജീവ താരമായ രമ്യ തന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും റീൽസും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത രമ്യയുടെ പുതിയ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബ്ലൂ കളർ സാരിയിൽ അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. പെറ്റി റ്റെസോറിയുടേതാണ് ഔട്ട് ഫിറ്റ് . അൻസൽ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.