നിങ്ങളുടെ ബാർബി ഗേൾ അല്ല..! ഹോട്ട് ഗ്ളാമർ ലുക്കിൽ യുവ താരം ഗോപിക രമേഷ്..!

ഒട്ടേറെ പുതുമുഖ താരങ്ങളെ അണിനിരത്തി മൂന്ന് വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്തു വമ്പൻ വിജയം കാഴ്ച്ച വച്ച സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസനൊപ്പം പുതുമുഖ താരങ്ങളായ മാത്യൂസ് തോമസ്, അനശ്വര രാജൻ, നെസ്ലീൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഈ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ മറ്റൊരു പുതുമുഖ താരമാണ് നടി ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടിയ ഈ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്.

ചിത്രങ്ങൾ മാത്രമല്ല ആ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെയൊക്കെ വീഡിയോകളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഗോപികാ രമേശിന്റെ അത്തരത്തിലൊരു ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ്. അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ നടി ചിത്രങ്ങൾ യുവ പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.

അരുൺ ദേവ് ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. വിഷ്ണുവാണ് ഗോപികയുടെ ഈ മനോഹര ചിതങ്ങൾ പകർത്തിയത് . ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് മാക്‌സോ ക്രീയേറ്റീവ് സ്റ്റുഡിയോ ആണ് . ഗോപിക ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് നിങ്ങളുടെ ബാർബി ഗേളല്ല എന്ന കുറിപ്പോടെയാണ് . എന്നാൽ താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ബാർബി ഗേളിനെ അനുസ്‌മരിപ്പിക്കുന്ന ലുക്കിലാണ് .

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണ മികവിലും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗിലും, പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഗോപിക ഉൾപ്പടെ ഒട്ടേറെ മികച്ച താരങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.