നിവേദ തോമസ്, റെജീന കസാൻഡ്ര.. ഒന്നിക്കുന്ന തെലുങ്ക് ചിത്രം സാകിനി ഡാകിനി..! ടീസർ കാണാം..

നിവേദ തോമസ്, റെജീന കസാൻഡ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധീർ വർമ്മ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് സാകിനി ഡാകിനി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. 2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ് ഈ ആക്ഷൻ കോമഡി ചിത്രമായി സാകിനി ഡാകിനി . ചിത്രത്തിൽ നിവേദ തോമസ് ശാലിനി എന്ന കഥാപാത്രമായും റെജീന ദാമിനി എന്ന കഥാപാത്രമായും വേഷമിടുന്നു. നാഷ്ണൽ പോലീസ് അക്കാദമിയിലേക്ക് എത്തുന്ന ഇവർക്കിടയിലെ സൗഹൃദവും മറ്റ് രസകരമായ നിമിഷങ്ങൾക്കൊപ്പം ഇവർ നേരിടേണ്ടി വന്ന ഒരു വലിയ പ്രശ്നവുമാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നായികമാരുടെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളോടു കൂടിയ ഒരു ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഓ ബേബി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ നിർമ്മാണക്കമ്പനികളായ സുരേഷ് പ്രൊഡക്ഷൻസ് , ഗുരു ഫിലിംസ്, ക്രോസ് പിക്ച്ചേഴ്സ് എന്നിവർ ചേർന്നാണ് സാകിനി ഡാകിനി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഡി. സുരേഷ് ബാബു, സുനിത തറ്റി, ഹ്യൂൺവോ തോമസ് കിം എന്നിവരാണ് . റിച്ചാർഡ് പ്രസാദ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപ്ലവ് നൈഷാദം ആണ് . സെപ്തംബർ 16 ന് ആണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് . സുരേഷ് പ്രൊഡക്ഷൻസ് യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ടീസർ പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.