ഓറഞ്ച് കളർ സ്ലീവ് ലെസ് ഡ്രസ്സിൽ സ്‌റ്റൈലിഷായി മലയാളികളുടെ പ്രിയ താരം നവ്യ നായർ..!

സാൾട്ട് സ്റ്റുഡിയോ എന്ന ബൊട്ടിക്കിന്റെ ഇൻസ്റ്റാ പേജിൽ പങ്കുവച്ച നടി നവ്യാ നായരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ ബനാറസി സിൽക്ക് മേളയിലെ അമ്പരപ്പിക്കുന്ന നവ്യ എന്ന് കുറിച്ചു കൊണ്ടാണ് താരത്തിന്റെ വീഡിയോ ഈ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈറ്റ് ഓറഞ്ച് കളർ സ്ലീവ് ലെസ് ഡ്രസ്സിൽ സ്‌റ്റൈലിഷ് ആയും അതി സുന്ദരിയായും എത്തിയിരിക്കുന്ന നവ്യയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നാടൻ ലുക്കിൽ കണ്ടു ശീലിച്ച താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റടുത്തിരിക്കുകയാണ്. സ്റ്റെലിംഗ് നിർവഹിച്ചിരിക്കുന്നത് ആർ. എൻ രാഖിയാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് സിജൻ ആണ്.

ഒരുക്കാലത്ത് മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു നവ്യ. ധന്യ എന്നാണ് താരത്തിന്റെ യാഥാർത്ഥ പേര്. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

തുടർന്ന് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. നന്ദനം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2002 ൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. വിവാഹത്തോടെ താരം അഭിനയ രംഗത്ത് നിന്ന് വിട വാങ്ങി. പിന്നീട് 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

രണ്ട് വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ താരം വേഷമിട്ടു. മലയാളത്തിലെ പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. ഈ അടുത്ത് താരത്തിന്റെതായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ഒരുത്തീ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി താരം അഭിനയ രംഗത്ത് സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.