സാരിയിൽ ഗ്ലാമറസായി നടി ഹണി റോസ്..! ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇപ്പോഴും നായികയായി തിളങ്ങുന്ന താര സുന്ദരിയാണ് നടി ഹണി റോസ് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും മാത്രമാണ് ഹണി റോസ് മലയാള സിനിമയിൽ ഇത്രയും ശ്രദ്ധ നേടിയെടുത്തത് . അഭിനയ രംഗത്തേക്ക് ചുവടു വച്ച സമയത്ത് അധികം ശോഭിക്കാൻ താരത്തിന് സാധിച്ചില്ല. എന്നാൽ പിന്നീട് അങ്ങോട്ട് തന്റെ കഠിന പ്രയത്നം കൊണ്ട് മലയാളത്തിലെ വമ്പൻ നായകന്മാർക്കൊപ്പം എല്ലാം നായികയായി തിളങ്ങുവാൻ ഹണി റോസിന് അവസരം ലഭിച്ചു . തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും ഹണി റോസ് തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് അഭിനയ രംഗത്ത് താരത്തിന് കൂടുൽ സ്വീകാര്യത നേടികൊടുത്തത് . ശേഷം പുറത്തിറങ്ങിയ കനൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി തിളങ്ങി. മമ്മൂട്ടിയുടെ നായികയായി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ഹണിറോസിന്റെ താരമൂല്യം ഈ ചിത്രങ്ങൾക്ക് ശേഷം ഉയർന്നു. പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായകന്മാരായ ജയറാം ,ദിലീപ് , ജയസൂര്യ , ആസിഫ് അലി തുടങ്ങിയവർക്കൊപ്പവും ഹണി റോസ് അഭിനയിച്ചു. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം അക്വേറിയം എന്ന മലയാള ചിത്രമാണ് . താരത്തിന്റെ പുതിയ പ്രൊജക്ടുകൾ മലയാള ചിത്രം മോൺസ്റ്റർ, തെലുങ്ക് ചിത്രം എൻബികെ 107 എന്നിവയാണ്.

സോഷ്യൽ മീഡിയയിലെ സജീവ താരമായ ഹണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തനിത് ഡിസൈന്റെ മനോഹരമായ ഒരു വൈറ്റ് കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലു , റോസ് , യെല്ലോ ഷേഡുകളോട് കൂടിയ ബോർഡറുള്ള വൈറ്റ് സാരിയ്ക്ക് ഓഫ് ഷോൾഡർ ബ്ലൗസ് ധരിച്ച് ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. ബെന്നറ്റ് എം വർഗ്ഗീസ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.