ക്യൂട്ട് ലുക്കിൽ മലയാളികളുടെ മാലാഖ..! ചിത്രങ്ങൾ കാണാം..

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി വീണ നന്ദകുമാർ . ആസിഫ് അലിയുടെ നായികയായി ഈ ചിത്രത്തിൽ വേഷമിട്ട താരം ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ചിത്രത്തിലെ നായിക വീണയേയും പ്രേക്ഷകർ സ്വീകരിച്ചു. താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു ഇത്.

താരത്തിന്റെ ആദ്യ മലയാള ചിത്രം കോഴിപ്പോര് ആണ്. എന്നാൽ പ്രേക്ഷകർ താരത്തെ അറിഞ്ഞത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ എത്തിയപ്പോഴാണ് . പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ചെറിയൊരു വേഷം വീണ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ആണ് താരത്തിന്റേതായി ശ്രദ്ധിക്കപ്പെട്ട അവസാന മലയാള ചിത്രം .

വീണ നന്ദകുമാർ സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് . നിരവധി ഫോളോവേഴ്സ് ഉള്ള താരം തന്റെ പുത്തൻ ഫോട്ടോസും വീഡിയോസും ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. വീണയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഓഫ് ഷോൾഡർ ടോപ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആണ് വീണയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മനു ശങ്കറാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.