നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ..! ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ..!

മലയാള സിനിമയിൽ ഒരു കാലത്ത് ഏറെ ശോഭിച്ച് നിന്ന നായികയാണ് നടി മീര ജാസ്മിൻ . മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ഈ താരം. മീരാജാസ്മിൻ മലയാള സിനിമ രംഗത്ത് തന്റെ അരങ്ങേറ്റം കുറിക്കുന്നത് സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

താരത്തിന് നിരവധി അവാർഡുകൾ നേടി കൊടുത്ത ചിത്രങ്ങളാണ് പാഠം ഒന്ന് ഒരു വിലാപം,ഒരേ കടൽ തുടങ്ങിയവ . കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, സ്വപ്നകൂട്, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ചക്രം, ഫോർ ഫ്രണ്ട്സ് തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.

ഏറെ കാലം അഭിനയ രംഗത്ത് നിന്ന് വിട്ട് നിന്ന താരം ഈ വർഷം പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും തന്റെ തിരിച്ചുവരവ് അറിയിച്ചത്. അഭിനയ രംഗത്ത് സജീവമായ താരം സോഷ്യൽ മീഡിയയിലും ഒരു നിറസാന്നിധ്യമായി മാറി. ഇൻസ്റ്റഗ്രാമിൽ തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ കാണുന്ന ആരാധകരിൽ പലരും കമന്റ് ചെയ്യാറുള്ളത് താരത്തിന്റെ പ്രായം കുറഞ്ഞു എന്നാണ്. ഇപ്പോഴിതാ പുത്തൻ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീര.

വൈറ്റ് ബനിയനിൽ ഗ്ലാമറസ് ആയാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. നിങ്ങളിൽ കൂടുതലും മറ്റുള്ളവരിൽ കുറവുമാകൂ എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവയിരിക്കുന്നത്.