സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം..

നായികയായി സിനിമയിൽ ശ്രദ്ധ നേടിയാൽ പിന്നീട് സഹനടി വേഷങ്ങൾ വന്നാൽ ചെയ്യാത്തവരാണ് പല സിനിമ താരങ്ങളും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നായികയായി ശ്രദ്ധിക്കപ്പെട്ടിട്ടും വീണ്ടും ചെറിയ റോളുകൾ ലഭിച്ചാൽ പോലും അത് മനോഹരമായി അവതരിപ്പിക്കുന്ന ഒരു താരമാണ് നടി മാളവിക മേനോൻ. 916 എന്ന സിനിമയിൽ നടൻ അനൂപ് മേനോന്റെ മകളായും ആസിഫ് അലിയുടെ നായികയായും അഭിനയിച്ച് അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഒരാളാണ് മാളവിക. പിന്നീട് വേറെയും ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ മാളവിക എത്തി.

മാളവിക മലയാള സിനിമയിൽ കൂടുതലും ചെയ്തിട്ടുള്ളത് സഹനടി വേഷങ്ങളാണ് . വളരെ ചെറിയ ഒരു റോൾ ആണെങ്കിൽ കൂടിയും മാളവിക വന്നത് ചെയ്യാറുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ കടുവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് . കടുവയിലെ ക്ലൈമാക്സ് ഗാനത്തിൽ മാളവിക അഭിനയിച്ചത് ഏതാനും സെക്കന്റുകൾ മാത്രമാണ് . സിനിമയിൽ നായികയായി ചെറുപ്രായത്തിൽ തന്നെ അഭിനയിച്ചയാളാണ് മാളവിക.

മാളവിക ഈ വർഷത്തിൽ തന്നെ ഇതുവരെ ഇറങ്ങിയ ആറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കടുവയ്ക്ക് പുറമേ സി.ബി.ഐ 5 ദി ബ്രെയിൻ, പുഴു, ആറാട്ട്, ഒരുത്തി, ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മാളവിക ഒരു ശ്രദ്ധേയ താരമാണ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട് മാളവിക.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഷോറൂം ഉദ്‌ഘാടനത്തിന് സാരിയിൽ എത്തിയ മാളവികയുടെ ചിത്രങ്ങളാണ് . പാലക്കാട് ആരംഭിച്ച ജോസ് ആലുക്കാസിന്റെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടന ചടങ്ങിലാണ് സാരിയിൽ ഹോട്ട് ലുക്കിൽ മാളവിക മേനോൻ തിളങ്ങിയത്. വൈ-ലയുടെ ഡിസൈനിലുള്ള സാരി അണിഞ്ഞ് എത്തിയ മാളവിക ചടങ്ങിൽ പങ്കെടുത്ത തന്റെ ആരാധകരേയും കാണികളെയും ഇളക്കിമറിച്ചു.