ഓറഞ്ച് സാരിയിൽ സുന്ദരിയായി നടി ദുർഗ്ഗ കൃഷ്ണ..!

പൃഥ്വിരാജിന്റെ നായികയായി 2017 ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് തുടക്കം കുറിച്ച നായികയാണ് നടി ദുർഗ്ഗ കൃഷ്ണ . ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ താരം ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചു. പിന്നീട് പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ , വൃത്തം , കൺഫെഷൻ ഓഫ് എ കുക്കു , ഉടൽ തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള പുത്തൻ ചിത്രമാണ് കുടുക്ക് 2025 . ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് കിംഗ്‌ ഫിഷ്, മോഹൻലാൽ നായകനായി എത്തുന്ന റാം എന്നിവ.

മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ദുർഗ്ഗയുടെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വനിത മാഗസിന്റെ കവർ പേജിനായി ഫോട്ടോ ഷൂട്ടിന് ഒരുങ്ങുന്ന ദുർഗ്ഗയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്യുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം ഈ വീഡിയോയിൽ കാണാൻ . സ്‌റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ഒപ്പം ക്ലാസ്സിക്കൽ ലുക്കിലുമായി പല കോസ്റ്റ്യൂമിൽ എത്തുന്ന ദുർഗ്ഗയെ വീഡിയോയിൽ കാണാൻ സാധിക്കും.

സംസ്കാരവും സന്തോഷവും കൂടിക്കലരുമ്പോൾ ജീവിതം ഒരു ഉത്സവമാകുന്നു. ഇരുവരുടെയും സന്ദേശമാണ് ഓണം നൽകുന്നത് , എന്ന കുറിപ്പോടെയാണ് ഈ വീഡിയോ വികാസ് പങ്കു വച്ചിരിക്കുന്നത്. ശ്രീകാന്ത് കളരിക്കൽ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിചിരിക്കുന്നത് ടെസ്സ ആണ്. ചുങ്കത്ത് ജ്വലറിയുടെ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മിഥുൻ ശങ്കർ പ്രസാദ് ആണ് .