സാരിയിൽ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്… ചിത്രങ്ങൾ പങ്കുവച്ച് താരം..

അഭിനേത്രി , മോഡൽ, ഗായിക എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച താര സുന്ദരിയാണ് നടി ശ്രദ്ധ ദാസ്. തെലുങ്ക് ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതലായും ശോഭിച്ചിട്ടുള്ളത്. എന്നാൽ ഹിന്ദി, കന്നഡ , ബംഗാളി മലയാളം ഭാഷ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിനയന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന മലയാള ചിത്രത്തിലാണ് ശ്രദ്ധ അഭിനയിച്ചത്.

താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് അർത്ഥം . ഒരു റൊമാന്റിക് ഹെറർ ചിത്രമായ അർത്ഥത്തിൽ ഒരു സൈകാട്രിക് ഇൻവസ്റ്റിഗേറ്ററുടെ റോളിൽ ആണ് ശ്രദ്ധ എത്തുന്നത് . മായ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. മണികാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാസ്റ്റർ മഹേന്ദ്ര ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും ഈ ചിത്രം റിലീസ് ചെയ്യും.

ഈ ചിത്രത്തിന്റെ ടീസർ ലോഞ്ചിനായി ഒരുങ്ങിയ നടി ശ്രദ്ധയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രിൻറ്റഡ് സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് ശ്രദ്ധയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ഷില്ലി അജ്‌മേറ ആണ്. ഹെയർ സൈറ്റിലിംഗ് വൈഭവിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഹരേഷ് ആണ്. ഡെറൻ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.