കാളിദാസ് ജയറാം നായകനായി എത്തുന്ന തമിൾ പ്രണയ ചിത്രം നച്ചത്തിരം നഗർഗിരത്..! ട്രൈലർ കാണാം..

പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ നടൻ കാളിദാസ് ജയറാമിനെ നായകനിക്കി ഒരുക്കുന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ട്രൈലർ പുറത്തിറങ്ങിയതോടെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ് പാ രഞ്ജിത് ഒരുക്കുന്ന ഈ ചിത്രം . തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലെർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ആണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. കാളിദാസിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ പാവൈ കഥകൾ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവാകാൻ സാധ്യതയുള്ള ചിത്രമായിരിക്കും നച്ചത്തിരം നഗർഗിരത് .

ഈ ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. നീലം പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ഗാനവും സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അറിവ് ആണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചത്. തെന്മ ആണ് സംഗീത സംവിധായകൻ. എ കിഷോർ കുമാർ ആണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങളൊരുക്കിയത് .

ഈ ചിത്രത്തിൽ ദുഷാറ വിജയൻ, വിനോദ്, സുബത്ര റോബർട്ട്, ഹരികൃഷ്ണൻ, കലൈയരശൻ, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, അർജുൻ പ്രഭാകരൻ, ഉത്തയ്യാ സൂര്യ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു, ജ്ഞാനപ്രസാദ്‌, വിൻസു റേച്ചൽ സാം, മനീഷ ടെയ്റ്റ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സെൽവ ആർ കെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.