സാരിയിൽ സുന്ദരിയായി യുവ താരം സനൂഷ സന്തോഷ്.. വീഡിയോ കാണാം..

ഏറെ കാലമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരസുന്ദരിയാണ് നടി സനുഷ സന്തോഷ്. തന്റെ ചെറുപ്രായത്തിലാണ് സനുഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലതാരമായി എത്തിയ സനുഷ തന്റെ മികവുറ്റ പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചത്. അതിനാൽ തന്നെ ഒട്ടേറെ അവസരങ്ങൾ അക്കാലത്ത് സനുഷയ്ക്ക് ലഭിച്ചിരുന്നു. കരിമാടിക്കുട്ടൻ, കൺമഷി, മീശ മാധവൻ, ദാദാ സാഹിബ്, എന്റെ വീട് അപ്പൂന്റേം, കാഴ്ച, മാമ്പഴക്കാലം , മഞ്ഞു പോലൊരു പെൺക്കുട്ടി, ഛോട്ടാ മുംബൈ തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ ബാലതാരമായി സനുഷ അഭിനയിച്ചിരുന്നു.

താരം നായികയായി അരങ്ങേറ്റം കുറിച്ചത് വിനയൻ സംവിധാനം ചെയ്ത് 2008 ൽ റിലീസ് ചെയ്ത നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലാണ് . അതിന് ശേഷം മലയാള ചിത്രങ്ങളായ മിസ്റ്റർ മരുമകൻ, ഒരു മുറൈ വന്ത് പാർത്തായ തുടങ്ങിയവയിലും നായികയായി അഭിനയിച്ചു. എന്നാൽ താരത്തിന് നായിക വേഷങ്ങൾ ലഭിച്ചിരുന്നത് നന്നേ കുറവായിരുന്നു. അവസരങ്ങൾ കുറഞ്ഞപ്പോൾ അഭിനയ രംഗത്ത് നിന്നും സനുഷ ഒരവസരത്തിൽ വിട്ടു നിന്നിരുന്നു. പിന്നീട് സനുഷ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ടെലിവിഷൻ ഷോകളിലൂടെയാണ് സനുഷ .

തുടർന്ന് മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും സനുഷ സജീവമായി. തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഒരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഞൊറിഞ്ഞിട്ട പ്ലെയിൻ സാരിയും ഫുൾ സ്ലീവ് ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് ഈ വീഡിയോയിൽ സനുഷയെ കാണാൻ സാധിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് മോനിഷ എ.കെ ആണ്.