പുളിമൂട്ടിൽ സിൽകിസ് ഉദ്ഘാടന വേദിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാവന..!

വളരെ ചെറിയൊരു കാലയളവിൽ തന്നെ തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ ശോഭിച്ച താരമാണ് നടി ഭാവന. 2002 മുൽക്കാണ് താരം മലയാള സിനിമ രംഗത്ത് സജീവമാകുന്നത് . തുടർന്ന് വളരെ വേഗം മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു ഭാവന. ഇന്നിപ്പോൾ മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം വിവാഹിതയായത് 2018 ൽ ആയിരുന്നു. അതിന് ശേഷം മലയാള സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരിക്കുകയായിരുന്നു ഭാവന . എന്നാൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ അതേ സമയം ഏറെ സജീവമാകുകയും താരം ചെയ്തിരുന്നു. ഇപ്പോൾ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട് താരം. മലയാളത്തിൽ സജീവമല്ലായിരുന്നു എങ്കിലും മലയാളി പ്രേക്ഷകർ താരത്തിന്റെ വിശേഷങ്ങൾ അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.

ഭാവന സോഷ്യൽ മീഡിയയിലെ ഒരു സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി ഭാവന പങ്കുവയ്ക്കാറുണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സാരി ധരിച്ച് അതി സുന്ദരിയായി എത്തിയ താരം പാലയിലെ പുളിമൂട്ടിൽ സിൽക്ക്സിന്റെ ഉദ്ഘാടനത്തിന് എത്തിയ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.