പ്രേക്ഷക ശ്രദ്ധ നേടി ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകൾ..! ട്രൈലർ കാണാം..

ലാൽ ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. സംവിധായകനായ ലാൽ ജോസ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ എത്തിയ മത്സരാർത്ഥികളിൽ നിന്നാണ്. പതിനായിരം എൻട്രികളിൽ നിന്ന് പതിനാറ് മത്സരാർത്ഥികളെ സെലക്ട് ചെയ്ത് ആരംഭിച്ച ഷോയായിരുന്നു നായികാ നായകൻ.

എട്ട് പെണ്ണുങ്ങളും എട്ട് ആണുങ്ങളുമായിരുന്നു മത്സരാർത്ഥികളായി ഈ റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നത്. ഇതിന്റെ വിധി കർത്താവിൽ ഒരാളായിരുന്ന സംവിധായകൻ ലാൽ ജോസ് , വിജയിക്കുന്നവർക്ക് തന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഷോയുടെ വിജയ കിരീടം ചൂടിയത് ശംഭു മേനോനും ദർശന നായരും ആയിരുന്നു . ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ലാൽ ജോസ് ചിത്രത്തിലെ ലീഡ് അഭിനേതാക്കളായി അദ്ദേഹം ഇവരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇവരെ കൂടാതെ ഈ ഷോയുടെ റണ്ണേഴ്സ് അപ്പായി മാറിയ വിൻസി അലോഷ്യസിനും ആഡിസ് ആന്റണി അക്കരയ്ക്കും ഈ ചിത്രത്തിൽ ശ്രദ്ധേയ റോളുകളിൽ എത്താൻ അവസരം ലഭിച്ചു. ചിത്രീകരണം എല്ലാം പൂർത്തിയായി സോളമന്റെ തേനീച്ചകൾ റിലീസിനായി ഒരുങ്ങി നിൽക്കുകയാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. നടൻ ജോജു ജോർജ്ജും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ലാൽ ജോസിന്റെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ജോണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ്. ദർശനയും വിൻസിയും ചിത്രത്തിൽ സി.പി.ഒ സുജ എസ്, സി.പി.ഒ ഗ്ലൈന തോമസ് എന്നീ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സി.ഐ ഡി.സോളമൻ ആയാണ് ജോജു എത്തുന്നത്. ഈ ലാൽ ജോസ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.