സെറ്റ് സാരിയിൽ നാടൻ ലുക്കിൽ സുന്ദരിയായി പ്രിയ താരം ഗായത്രി സുരേഷ്..!

തൃശൂർ ഭാഷ സംസാരിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി ഗായത്രി സുരേഷ്. ഗായത്രിയുടെ ആദ്യ ചിത്രം കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു . ജമ്നപ്യാരി എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് തുടക്കകാരിയായ ഗായത്രി കാഴ്ച വച്ചത്. ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ ഗായത്രി അഭിനയിച്ചു.

ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം, സഖാവ്, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക്, കല വിപ്ലവം പ്രണയം, നാം, മാഹി, എസ്‌കേപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ ഗായത്രിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. തെലുങ്കിലും ഗായത്രി തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചു. മോഡലിംഗ് രംഗത്ത് സജീവമായി തുടർന്ന ഗായത്രിയ്ക്ക് ബാങ്കിൽ ആയിരുന്നു ജോലി. പിന്നീട് താരം അഭിനയ രംഗത്തേക്ക് വരികയായിരുന്നു.

ഗായത്രി ജോലി ചെയ്തിരുന്നത് സൗത്ത് ഇന്ത്യൻ ബാങ്കിലായിരുന്നു . ഫെമിന മിസ് കേരള മത്സരത്തിൽ 2014-ലെ വിജയിയായിരുന്നു താരം. ജിംനാപ്യാരിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് അതിൽ വിജയിയായ ശേഷമാണ് . ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ഒരു നടി കൂടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും പലരുടേയും ട്രോളുകൾ അതിരു വിട്ടിട്ടുണ്ടെങ്കിലും ഗായത്രി അത് വലിയ കാര്യമാക്കിയില്ല.

മാത്രമല്ല ഒരിയൽ ഗായത്രി സുരേഷ് സുഹൃത്തിന് ഒപ്പം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ താരമാണ് ഗായത്രി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഗായത്രി സെറ്റ് മുണ്ടുടുത്ത് എടുത്ത ചിത്രങ്ങളാണ് . ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് .