മഴക്ക് ശേഷം ശക്തമായ തീരുമാനം.. ചിത്രങ്ങൾ പങ്കുവച്ച് അന്ന രാജൻ..

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അന്ന രേഷ്മ രാജൻ . 2017 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള അന്നയുടെ കടന്നു വരവ് . ആലുവയിൽ നഴ്സ് ആയി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത് . ഒട്ടേറെ പുതു മുഖങ്ങൾ അണി നിരന്ന ഈ ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകർക്കിടയിൽ ആ പേരിലാണ് താരം അറിയപ്പെടുന്നത്.

ആദ്യ ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരത്തിന് തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചു. വെളിപാടിന്റെ പുസ്തകം, സച്ചിൻ , മധുര രാജ ,അയ്യപ്പനും കോശിയും , രണ്ട് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇടുക്കി ബ്ലാസ്റ്റേഴ്സ് , തലനാരിഴ തുടങ്ങിയവ.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് അന്ന രാജൻ . താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ക്രോപ് ടോപ്പും ജീൻസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം പോസ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.