പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം എസ്തർ അനിൽ..

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷക മനം കീഴടക്കിയ കൊച്ചു സുന്ദരിയായിരുന്നു നടി എസ്തർ അനിൽ. ബാലതാരമായി ഒട്ടേറെ ചിത്രങ്ങളിലാണ് ഇതുവരെ എസ്തർ അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയ മകളായി വേഷമിട്ടതിന് ശേഷമാണ് എസ്തറിന് വളരെ വലിയ പ്രേക്ഷക പിന്തുണ ലഭിച്ചത്. ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായി മാറുകയും ചെയ്തു .

കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ ഇറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. താരങ്ങളുടെ രൂപമാറ്റമാണ് ആ സമയത്ത് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം എന്ന് പറയുന്നത് . മിക്ക കഥാപാത്രങ്ങൾക്കും ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലുണ്ടായിരുന്നപ്പോഴുള്ള ലുക്ക് അല്ലായിരുന്നു . കൂട്ടത്തിൽ എസ്തർ അവതരിപ്പിച്ച അനുമോൾ എന്ന കഥാപാത്രത്തെയാണ് മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്.

ആദ്യ ഭാഗത്തിലെ കുഞ്ഞുകുട്ടിയായ എസ്തറിൽ നിന്നും വലുതായ ഒരു പെൺകുട്ടിയായി താരം മാറിയിരുന്നു. ജീവിതത്തിലും ഉണ്ടായ എസ്തറിന്റെ മാറ്റങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇടംപിടിച്ചിരുന്നു. അതുകൊണ്ട് അടുത്ത് തന്നെ എസ്തറിന്റെ ഒരു മുഴുനീള നായിക വേഷം മലയാളികൾക്ക് കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

അവസാനമായി പുറത്തിറങ്ങിയ എസ്തറിന്റെ സിനിമ ജാക്ക് ആൻഡ് ജില്ലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ എസ്തർ ചെയ്ത ഒരു നാടൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ്. ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഹിലാൽ മൻസൂർ ആണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അഫ്‍ഷീന ഷാജഹാനാണ് . ഷഹാന സജ്ജദാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ടായിട്ടുണ്ടാലോ എന്നാണ് താരത്തിന്റെ ആരാധകർ കമന്റ് നൽകിയിരിക്കുന്നത്.