ബീച്ചിൽ സുന്ദരിയായി ഇഷാനി കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളും അഭിനേത്രിയുമാണ് നടി ഇഷാനി കൃഷ്ണ. താരം വേഷമിട്ട ആദ്യ മലയാള ചിത്രം മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ വൺ എന്ന സിനിമയാണ് . അഭിനയത്തിലേക്ക് ചുവടു വയ്ക്കും മുൻപ് തന്നെ ഒട്ടേറെ ആരാധകർ ഇഷാനിക്ക് ഉണ്ടായിരുന്നു. ഇഷാനി കൃഷ്ണ നല്ലൊരു നർത്തകി കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ സജീവ താരമായ ഇഷാനിയ്ക്ക് ഏകദേശം ലക്ഷകണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ തന്നെ ഉള്ളത് .

അതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചുരുങ്ങിയ സമയം കൊണ്ട് ആണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഇഷാനി ഇപ്പോൾ കോവളത്തെ ഒരു ബീച്ച് റിസോർട്ടിൽ പോയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് . ഹോട്ട് ലുക്കിൽ സ്വിം ടൈപ്പ് ഡ്രെസ്സിൽ ആണ് ഇഷാനിയെ കാണാൻ സാധിക്കുന്നത്.

നടി അഹാനയും സഹോദരിമാരും ചേർന്നുള്ള ഡാൻസ് വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. അഹാനയെ കൂടാതെ ലൂക്ക എന്ന ചിത്രത്തിൽ ഇളയ സഹോദരി ഹൻസികയും വേഷമിട്ടിരുന്നു.

വണ്ണം വർധിപ്പിക്കാൻ എന്ന പേരിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ നിന്നും വീട്ടിൽ നിന്നും പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു
പുത്തൻ വേഷത്തിൽ ഉള്ള ഇഷാനിയുടെ മറ്റൊരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ആരാധകർ കമന്റ് നൽകിയിരിക്കുന്നത് ക്യൂട്ട്നസ്സ് ഓവർലോഡഡ് എന്നാണ്.