ഗ്രീനിൽ ഗ്ലാമറസായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാധിക വേണുഗോപാൽ . രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സാധിക ശ്രദ്ധിക്കപ്പെടുന്നത് ടെലിവിഷൻ ഷോകളിലൂടെയാണ്. ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിന്ന താരം ചില സിനിമയിൽ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലാണ് സാധിക ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷവും ചെറുവേഷങ്ങൾ താരത്തെ തേടിയെത്തി. കലികാലം, ബ്രേക്കിംഗ് ന്യൂസ് , എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , പൊറിഞ്ചു മറിയം ജോസ് തുടങ്ങി സിനിമകളിലും സാധിക വേഷമിട്ടു.

സിനിമകൾക്ക് പുറമേ ചില ഹ്രസ്വ ചിത്രങ്ങളിലും മെയിൻ റോളുകളിൽ സാധിക തിളങ്ങി. ഏറെ കാലമായി ചില കുക്കറി ഷോ പരിപാടികളിൽ സാധിക അവതാരകയായി എത്തിയിട്ടുണ്ട്. എന്നാൽ സാധികയ്ക്ക് വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത് സ്റ്റാർ മാജിക് എന്ന ഷോയാണ്.

സാധിക സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിധ്യമാണ്. തന്റെ പുത്തൻ ചിത്രങ്ങളും റീൽസ് വീഡിയോസും എല്ലാം തന്റെ ആരാധകർക്കായി സാധിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളിലാണ് സോഷ്യൽ മീഡിയയിൽ കൂടുതലും താരം തിളങ്ങാറുള്ളത് . അതീവ ഗ്ലാമറസ്സായി എത്തുന്ന സാധികയുടെ ചിത്രങ്ങളും വീഡിയോസും നിമിഷ നേരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. വളരെ വേഗം സോഷ്യൽ മീഡിയ കീഴടക്കാറുമുണ്ട്.

സാധിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . ഹോട്ടൽ അപ്പോളോ ഡിമോറയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണിത്. പച്ചിലകൾക്കിടയിലൂടെ പച്ച ക്രോപ് ടോപും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ പോസ് ചെയ്യുന്ന സാധികയെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.