ട്രൈബൽ വേഷത്തിൽ തിളങ്ങി നടി അനിക്ക വിക്രമൻ..! ഫോട്ടോഷൂട്ട് കാണാം..

തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ നിലവിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി അനിക്ക വിക്രമൻ . അനിക്ക 2019ൽ ആണ് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത് . തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ അനിക്കയുടെ ആദ്യ ചിത്രം ജാസ്മിൻ ആണ്. മികച്ച അഭിനയ പ്രകടനമായിരുന്നു ജാസ്മിൻ എന്ന ചിത്രത്തിൽ താരം കാഴ്ച്ച വെച്ചത്.
ഈ ചിത്രത്തിലെ അഭിനയ പ്രകടനത്തിന് താരം ഒട്ടേറെ പ്രശംസയും നേടിയെടുത്തിരുന്നു. ഈ ചിത്രത്തിന് ശേഷം 2021ൽ ചൈത്ര റെഡ്ഢിയോടപ്പം വിഷമകരൻ എന്ന ചിത്രത്തിൽ വേഷമിടുന്നതിനും താരത്തിന് അവസരം ലഭിച്ചു.

അനിക്കയുടെ യഥാർത്ഥ പേര് രൂപശ്രീ നായർ എന്നായിരുന്നു . സിനിമ രംഗത്തേക്ക് കടന്നുവന്നതിന് ശേഷം ആയിരുന്നു താരം തന്റെ യഥാർത്ഥ പേര് മാറ്റി അനിക്ക വിക്രമൻ എന്ന പേര് സ്വീകരിച്ചത് . അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും അനിക്ക ശോഭിച്ചിട്ടുണ്ട്. മോഡൽ ആയതു കൊണ്ട് തന്നെ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ എല്ലാം അനിക്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ആയിരകണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം അനിക്കയ്ക്കുള്ളത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് അതീവ ഗ്ലാമറസ്സ് ലുക്കിലുള്ള അനിക്കയുടെ പുത്തൻ ചിത്രങ്ങളാണ്. കാടിന്റെ സുന്ദരിയായി പച്ച കളർ സാരിയിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് അനിക്കയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയിട്ടുള്ളത്. മിജോ ജോർജ് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.