ഗ്ലാമർ ലുക്കിൽ നടി സാധിക വേണുഗോപാൽ.. മാലിദ്വീപ് ചിത്രങ്ങൾ പങ്കുവച്ച് താരം..

ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സാധിക വേണുഗോപാൽ . സിനിമയിൽ ചെറിയ വേഷങ്ങളിൽ എല്ലാം സാധിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അരങ്ങേറ്റം കുറിച്ചത് ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ്. അതിന് ശേഷം ബ്രേക്കിംഗ് ന്യൂസ് , എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , കലികാലം, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു .

ചില ഷോർട്ട് ഫിലിമുകളിലും സാധിക വേഷമിട്ടു. സാധിക ഏറെ ശ്രദ്ധിക്കപ്പെട്ടത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപ്പാടിയിലൂടെ ആയിരുന്നു. ചില കുക്കറി ഷോ പരിപാടിയിലും അവതാരകയായി സാധിക എത്തിയിരുന്നു.

രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് സാധിക. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും എല്ലാം സാധിക തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ കൂടുതലും ഗ്ലാമറസ് വേഷങ്ങളിലാണ് താരം തിളങ്ങാറുള്ളത് . അതീവ ഗ്ലാമറസ്സായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോസും വളരെ വേഗം സോഷ്യൽ മീഡിയ കീഴടക്കാറുമുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . മാലിദ്വീപിൽ നിന്നുള്ള തന്റെ ചിത്രങ്ങളാണ് സാധിക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ബ്ലാക്ക് ബനിയനും ഷോട്സും ധരിച്ച് സ്‌റ്റൈലിഷ് ആയാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.