ഗ്ലാമറസ്സ് ലുക്കിൽ നടി ഇഷാനി കൃഷ്ണ.. ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളികൾ ഒരു താര കുടുംബത്തെ ഒന്നടങ്കം സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെയാണ്. ഈ താര കുടുംബത്തിന് കേരളത്തിൽ ഒട്ടേറെ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച മറ്റൊരു താര കുടുംബം ഉണ്ടോ എന്നത് സംശയമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ശോഭിച്ച് നിൽക്കുന്നവരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും അവരുടെ നാല് പെൺമക്കളും . മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഇദ്ദേഹത്തിന്റെ മൂത്ത മകൾ അഹാന കൃഷ്ണ. മലയാള സിനിമയിലെ ഒരു സജീവ താരമായി മാറിയിരിക്കുകയാണ് നിലവിൽ അഹാന കൃഷ്ണ .

തന്റെ അനിയത്തിമാരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആക്കി മാറ്റിയത് നടി അഹാനയാണ് എന്ന് പറയാം. സിനിമയിൽ ശ്രദ്ധിക്കപ്പെട്ട അഹാന തന്റെ അനിയത്തി മാർക്കൊപ്പം ടിക് ടോക് വീഡിയോസ് ചെയ്യുകയും മലയാളി പ്രേക്ഷകർക്ക് തന്റെ അനിയത്തിമാരെ സുപരിചിതരാക്കി മാറ്റുകയും ചെയ്തു. അനിയത്തിമാരും പ്രേക്ഷക ശ്രദ്ധ നേടിയതോടെ ഓരോ ആളുകൾക്കും പ്രത്യേകം ഫാൻ ബേസ് ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ളവരാണ് അഹാനയുടെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർ .

അഹാനയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് ചുവടുവച്ച മറ്റൊരു താരം അനിയത്തി ഇഷാനിയാണ്. മമ്മൂട്ടിക്ക് ഒപ്പം വൺ എന്ന സിനിമയിൽ ഇഷാനിയും അച്ഛനും കൂടി അഭിനയിച്ചിരുന്നു. ഇഷാനിയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിക്സൺ ഫ്രാൻസിസ് ആണ്. തിരുവനന്തപുരത്ത് നിന്നും കൊച്ചയിലേക്ക് അമ്മയ്ക്കും അഹാനയ്ക്കും ഒപ്പം എത്തിയാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഇഷാനി തന്റെ യൂട്യൂബ് ചാനലിൽ ഇതിന്റെ ബി.ടി.എസ് വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വളരെ വേഗം തന്നെ ഈ വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി.