പച്ചില കൊണ്ട് ഒരു ഡ്രസ്സ്.. ശ്രദ്ധ നേടി നടി അധ ശർമയുടെ ഫോട്ടോഷൂട്ട്…

സോഷ്യൽ മീഡിയയിൽ വൈറലായി നടി അദ ശർമ്മയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾ . താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ ഇല കൊണ്ട് ഒരുക്കിയ വസ്ത്രം ധരിച്ചാണ് അദ ശർമ്മ എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ പുത്തൻ പരീക്ഷണം ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. അദ ധരിച്ചിരിക്കുന്ന സ്വീറ്റ് ഹാർട്ട് നെക്കോടു കൂടിയ ഓഫ് ഷോൾഡർ ഗൗൺ, ഇലകൾ കൊണ്ടാണ് തുന്നി ചേർത്തിരിക്കുന്നത്. വസ്ത്രത്തിൽ മാത്രമല്ല താൻ ധരിച്ചിരിക്കുന്ന ആഭരണങ്ങളിലും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് താരം. അദയുടെ കമ്മൽ പുൽച്ചാടിയുടെ രൂപത്തിൽ ഉള്ളതും പല്ലിയുടെ രൂപ സാദൃശ്യത്തിൽ ഉള്ള സൂചി പതക്കവുമാണ് താരത്തിന്റെ ആഭരണങ്ങൾ .

ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇലകളാണ് , പ്രകൃതി മോശമല്ല. അതു മാത്രമല്ല നിങ്ങളായി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രകൃതി അതിന് അനുവദിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളേയും അംഗീകരിക്കുന്നു ; എന്ന കുറിപ്പോടെയാണ് അദ തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

തെലുങ്ക് സിനിമ രംഗത്ത് നിന്ന് തന്റെ അഭിനയ ജീവിതം ആരംഭിച്ച് നിലവിൽ ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുകയാണ് നടി അദ ശർമ്മ . തമിഴിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചാർലി ചാപ്ലിൻ എന്ന പ്രഭു ദേവ ചിത്രത്തിലും നമ്മ ആളു എന്ന സിമ്പുവിന്റെ ചിത്രത്തിലും അദ വേഷമിട്ടുണ്ട്.