വർക്കൗട്ട് ചെയ്ത് സ്ലിം ബ്യൂട്ടിയായി മീരാ ജാസ്മിൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

അഭിനയരംഗത്ത് ഒരിടവേളയ്ക്ക് ശേഷം എത്തുന്ന നടിമാർക്ക് മികച്ച പിന്തുണ നൽകിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ അടുത്തിടെ മലയാള സിനിമ രംഗത്ത് ഒട്ടേറെ നടിമാരാണ് തങ്ങളുടെ തിരിച്ചുവരവ് അറിയിച്ചത്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുകയും ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത നടിയാണ് മീര ജാസ്മിൻ. കുറച്ച് വർഷങ്ങൾക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്.

സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലാണ് മീരാജാസ്മിൻ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. മീര ജാസ്മിൻ മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് പാഠം ഒന്ന് ഒരു വിലാപം. അതിന് ശേഷം ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാനും നിരവധി സൂപ്പർ താരങ്ങളുടെ നായികയായി വേഷമിടാനും മീരയ്ക്ക് അവസരം ലഭിച്ചു. അഭിനയരംഗത്ത് നിന്ന് വളരെ അപ്രതീക്ഷിതമായിട്ടാണ് താരം വിട്ടുനിന്നത്. മറ്റൊരു സംസ്ഥാന അവാർഡ് കൂടി താരത്തിന് നേടി കൊടുത്ത ചിത്രമാണ് ഒരേ കടൽ . പിന്നീട് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമകളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, സ്വപ്നകൂട്, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ചക്രം, ഫോർ ഫ്രണ്ട്സ് തുടങ്ങിയവയുടേയും ഭാഗമാകാൻ മീരയ്ക്ക് സാധിച്ചു.

ഈ വർഷം പുറത്തിറങ്ങിയ മകൾ എന്ന സിനിമയിലൂടെ തന്റെ ശക്തമായ തിരിച്ചു വരവ് താരം അറിയിച്ചു . ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര വേഷമിട്ടത്. സിനിമയിൽ മാത്രമല്ല താരം സജീവമായത് സോഷ്യൽ മീഡിയയിലും ഒരു നിറസാന്നിധ്യമായി മാറി മീര . തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം. വർക്ക് ഔട്ടിന് ശേഷമുള്ള കുറച്ച് മിറർ സെൽഫികൾ ആണ് മീര ജാസ്മിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ആരാധകരിൽ പലരും പോസ്റ്റിൽ കമന്റ് ഇട്ടിരിക്കുന്നത് ഏജ് ഇൻ റിവേഴ്സ് ഗീയർ എന്നാണ്.