പ്രേക്ഷക ശ്രദ്ധ നേടി ഡേർട്ടി ഹരി വീഡിയോ സോങ്ങ് സോങ്ങ്.. കാണാം..

ഡേർട്ടി ഹരി എന്ന തെലുങ്ക് ചിത്രത്തിലെ കവർ സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലെറ്റ്സ് മേക്ക് ലവ് എന്ന കവർ സോങ് ആണ് സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിൽ ശ്രാവൺ , സിംറത്ത് കൗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഗ്ലാമറസും സ്റ്റൈലിഷുമായ വേഷങ്ങളിലാണ് സിംറത്ത് ഈ ഗാനത്തിൽ എത്തുന്നത്. ഇരുവർക്കും ഇടയിലുള്ള പ്രണയ രംഗങ്ങൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ് . കൃഷ്ണ കാന്ത് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് മനീഷ ഇറാബത്തിനി ആണ്. മാർക്ക് കെ റോബിനാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് .

എം.സ് രാജു സംവിധാനം ചെയ്ത് ശ്രാവൺ റെഡ്ഡി, റുഹാനി ശർമ്മ, സിംറത്ത് കൗർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 2020 ൽ ആണ് പുറത്തിറങ്ങിയത്. പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. ഗുഡുരു സതീഷ് ബാബു , ഗുഡുരു സായ് പുനീത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. സുരേഖ വാണി, അജയ് , അപ്പാജി അംബരീഷ ദർബ, റോഷൻ ബഷീർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മാച്ച് പോയിന്റ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.