ക്യൂട്ട് ചിരിയിൽ സുന്ദരിയായി ജോ ആൻഡ് ജോയിലെ നിമ്മി വാവച്ചി ; ചിത്രങ്ങൾ കാണാം

പരമ്പരകളിൽ ബാലതാരമായി എത്തി പിന്നീട് വെള്ളിത്തിരയിൽ തന്റെതായ ഇടം കണ്ടെത്തിയ ഒരുപാട് നടിമാരെ ഇന്ന് മലയാള സിനിമയിൽ തന്നെ നോക്കിയാൽ കാണാം. ഇങ്ങനെ സീരിയലുകളിൽ കുട്ടിയായി എത്തി ഇപ്പോൾ മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷം കൈകാര്യം ചെയ്യുന്ന താരമാണ് സാനിയ ബാബു. ഈ പേര് കേട്ടിട്ട് മനസ്സിലായില്ലെങ്കിലും ഈ അടുത്ത് ഇറങ്ങിയാ ജോ ആൻഡ് ജോ എന്ന സിനിമയിലെ നിമ്മി വാവാച്ചി എന്ന കഥാപാത്രത്തെ പറയുമ്പോളായിരിക്കും പ്രേഷകർക്ക് ഓർമ്മ വരുന്നത്.

ഈ കഥാപാത്രത്തിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ ചില മലയാളി പ്രേഷകർക്ക് താരത്തെ ഇതിനു മുമ്പ് അറിയാവുന്നതാണ്. കാണാക്കുയിൽ, ഒറ്റചിലമ്പ്, ഇളയവൾ ഗായത്രി തുടങ്ങിയ പരമ്പരകളിൽ നല്ലൊരു കഥാപാത്രം കൈകാര്യം ചെയ്യാൻ സാനിയ ബാബുവിനു ഭാഗ്യം ലഭിച്ചു. സീരിയലുകളിൽ നിന്നാണ് താരത്തിനു സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.

മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒട്ടനവധി നല്ല വേഷങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സാനിയ ബാബു ഇടക്ക് നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ഇതാ ജോ ആൻഡ് ജോ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് അമ്പത് ദിവസങ്ങൾ കഴിഞ്ഞതിന്റെ ആഘോഷത്തിൽ പകർത്തിയ സാനിയയുടെ കിടിലൻ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, താരങ്ങൾക്കും, ഡിജിറ്റൽ പ്രൊമോഷൻ മേഖലയിൽ പ്രവർത്തിച്ച ആളുകൾക്കും മൊമെന്റോ നൽകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായി മാറുന്നത്. നിമ്മിയായി സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ സാനിയയും ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് പ്രേഷക പ്രീതി നേടുന്നത്. സാനിയയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.