വിക്ടോറിയ രാഞ്ജിയെ പോലെ മലയാളികളുടെ സ്വന്തം മഡോണ സെബാസ്റ്റ്യൻ ; ചിത്രങ്ങൾ പ്രേഷക പ്രീതി നേടിഒരു രാഞ്ജിയെ പോലെ അതിസുന്ദരിയായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം പ്രിയ താരം മഡോണ സെബാസ്റ്റ്യൻ. താരം ഇതുവരെ ആരാധകർക്ക് വേണ്ടി പങ്കുവെച്ച മിക്ക ചിത്രങ്ങൾ വളരെ പെട്ടെന്നാണ് പ്രേഷക പ്രീതി പിടിച്ചു പറ്റുന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പൌളി നായകനായിയെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിൽ വലിയ ഒരു സ്ഥാനം നേടിയത്. ഈ സിനിമ മഡോണയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറുകയായിരുന്നു.വളരെ മികച്ച പ്രകടനമായിരുന്നു മഡോണ സെബാസ്റ്റ്യൻ ആദ്യ സിനിമയിലൂടെ കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ നിരവധി നല്ല അവസരങ്ങളായിരുന്നു പിന്നീട് താരത്തെ തേടിയെത്തിയത്. നിലവിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ താരം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിനു സാധിച്ചു. കണ്ണൂർ ജില്ലയിൽ ചെറുപുഴയിലാണ് താരം ജനിച്ചതേങ്കിലും വളർന്നത് എറണാകുളം അങ്കമാലിയിലാണ്. ബിരുദം നേടിയത് ബാംഗ്ലൂറിൽ നിന്നുമാണ്.കപ്പ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന മ്യൂസിക്ക് ഷോയിൽ നിന്നുമാണ് പ്രേമം സിനിമയുടെ സംവിധായകനായ അലഫോൺസ് പുത്രൻ തന്നെ സിനിമയിലേക്ക് എത്തുന്നത്. താരത്തിനു അഭിനയത്തിനു അത്ര താത്പര്യമില്ലെങ്കിലും ലഭിച്ച അവസരം വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്തിരുന്നത്. പ്രേമത്തിൽ മേരി എന്ന കഥാപാത്രമായിട്ടാണ് ആദ്യം താരത്തെ ആദ്യം തിരഞ്ഞെടുത്തത്. എന്നാൾ മഡോണയ്ക്ക് സെലിൻ എന്ന കഥാപാത്രം കൂടുതൽ യോജിക്കുന്നു എന്ന് കണ്ടപ്പോൾ മേരി എന്ന കഥാപാത്രത്തെ സംവിധായകൻ വിട്ടു കൊടുക്കുകയായിരുന്നു.പ്രേമം എന്ന ചലച്ചിത്രത്തിനു ശേഷം മഡോണ വജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയിൽ അഭിനയിക്കുകയായിരുന്നു. പിന്നീട് ജനപ്രിയ നായകൻ ദിലീപ് പ്രധാനകഥാപത്രം കൈകാര്യം ചെയ്തു എത്തിയ കിംഗ് ലൈയര് എന്ന സിനിമയിൽ നായികയായി അവസരം ലഭയ്ക്കുകയായിരുന്നു. കുട്ടിക്കാലം മുതൽക്കേ സംഗീതത്തോടായിരുന്നു താരത്തിനു പ്രിയം. സംഗീതവും വെസ്റ്റേൻ മ്യൂസിക്കും താരം വിദ്യ നേടിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ടൈറ്റിൽ ഗാനങ്ങൾ പാടിയിരുന്നത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു.