ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി ശ്രിന്ദ ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
സിനിമ മേഖലയിൽ സഹസംവിധായികയായി തുടക്കം കുറിച്ച് പിന്നീട് അഭിനയ ജീവിതത്തിലേക്ക് കടന്ന താരമാണ് ശ്രിന്ദ. ആദ്യ കാലങ്ങളിൽ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ച് വളരെ പെട്ടെന്ന് ക്യാമറയുടെ മുന്നിൽ വന്നപ്പോൾ മലയാള സിനിമ പ്രേമികൾ തന്നെ ഇരുകൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. താരത്തിനു ലഭിച്ച വേഷങ്ങൾ എല്ലാം വളരെ ഭംഗിയായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൾ പ്രേഷകരുടെ ഇഷ്ട നടിയാക്കി മാറ്റിയത് കോമഡി വേഷങ്ങൾ ആയിരുന്നു.മറ്റ് കഥാപാത്രങ്ങളെക്കാളും ശ്രിന്ദക്ക് കൂടുതൽ യോജിക്കുന്നത് കോമഡി വേഷങ്ങളായിരുന്നു. 1983ൽ സച്ചിനെയറിയാത്ത കല്യാണപെണ്ണായി ശ്രിന്ദ അഭിനയിച്ചപ്പോൾ മികച്ച പ്രെശംസകളായിരുന്നു നടിയ്ക്ക് ലഭിച്ചത്. ഇപ്പോളും താരം അതിലെ സുശീല എന്ന കഥാപാത്രമായിട്ടാണ് പ്രേഷകരുടെ ഇടയിൽ അറിയപ്പടുന്നത്. ഇന്നും പ്രേഷകർക്ക് വേഷത്തെ മറക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. 22 ഫീമേയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി വേഷമായിരുന്നു താരത്തിനെ കൂടുതൽ സുപരിചിതയാക്കി മാറ്റിയത്.പിന്നീട് ഫഹദ് ഫാസിൽ തകർത്ത് അഭിനയിച്ച അന്നയും റസൂലും എന്നീ സിനിമകളിൽ മികച്ച വേഷം ചെയ്യാൻ താരത്തിനു അവസരം ലഭിച്ചു. 1983 എന്ന സിനിമയിൽ നിവിൻ പൌളിയുടെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അതിനു ശേഷം താരത്തിനു അവസരങ്ങൾക്ക് വേണ്ടി ആരുടെയും പുറകെ പോയിട്ടില്ല. കോമഡി വേഷങ്ങളാന്നെങ്കിലും സീരിയസ് കഥാപാത്രങ്ങളാന്നെങ്കിലും മികച്ച രീതിയായിരുന്നു അവതരിപ്പിച്ചിരുന്നത്.കൂറെ ചലച്ചിത്രങ്ങളാണ് ശ്രിന്ദയുടെ റിലീസ് ചെയ്യാനിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ശ്രിന്ദ ഇടയ്ക്ക് നിറഞ്ഞു നിൽക്കാറുണ്ട്. കിടിലൻ ഫോട്ടോഷൂട്ടുകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇതാ
ശ്രിന്ദയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറികൊണ്ടിരിക്കുന്നത്. ഇത്തവണ താരം എത്തിയിരിക്കുന്നത് സ്റ്റൈലിഷ് ലൂക്കിലാണ്. നീല ബനിയനും, ബെൽബോട്ടം പാനടമാണ് ധരിച്ചിട്ടുള്ളത്.